അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഫ്രാൻസ്-മൊറോക്കോ മത്സരം കാണുന്ന കാണികൾ ഫോട്ടോ -ബൈജു കൊടുവള്ളി
ദോഹ: ലോകകപ്പ് പോരാട്ട നാളുകൾ അവസാന ലാപ്പിലെത്തിയതോടെ ആഘോഷ വേദിയായി മാറിയത് അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയാണ്. സെമി ഫൈനൽ മത്സരങ്ങൾ ലുസൈൽ, അൽ ബെയ്ത് സ്റ്റേഡിയങ്ങളിലായി പൊടിപൊടിക്കുേമ്പാൾ ഗാലറിയിലേക്ക് ടിക്കറ്റ് ലഭിക്കാത്ത കാണികൾ അൽ ബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവൽ തങ്ങളുടെ താവളമാക്കി മാറ്റി. അഞ്ച് കൂറ്റൻ സ്ക്രീനുകൾക്ക് മുന്നിൽ കളി പ്രദർശിപ്പിക്കുേമ്പാൾ വിശലാമായ ഫാൻ ഫെസ്റ്റിവൽ വേദിയിൽ 40,000വരെ കാണികൾ തിങ്ങി നിറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിൽ നടന്ന അർജൻറീ-ക്രൊയേഷ്യ ഒന്നാം സെമി ഫൈനൽ അങ്കത്തിനായി ലുസൈലിലേക്ക് കാണികൾ ഒഴുകിയെത്തും മുേമ്പ അൽബിദയിലെ കവാടങ്ങൾ തുറന്നു നൽകിയിരുന്നു. രാത്രി പത്തിന് കിക്കോഫ് കുറിക്കുന്ന മത്സരത്തിനായി നേരത്തെ തന്നെ കാണികളുടെ ഒഴുക്കും തുടങ്ങി. വൈവിധ്യമാർന്ന സംഗീത പരിപാടികളും ഡി.ജെയുമായായാണ് അൽബിദ പതിവുപോലെ വരവേറ്റത്. വൈകുന്നേരം ആറ് മണിക്കു തന്നെ ഫാൻ ഫെസ്റ്റിവൽ വേദി ആഘോഷകേന്ദ്രമായി മാറിയതായി മലപ്പുറം സ്വദേശിയായ സഫ്വാൻ പറയുന്നു. കടുത്ത അർജൻറീന ആരാധകനായിരുന്ന സഫ്വാൻ ഗ്രൂപ്പ് റൗണ്ടിലെ ഏതാനും മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കണ്ടിരുന്നു. സെമി ഫൈനലിൽ അർജൻറീനയുടെ കളി ബിഗ് സ്ക്രീനിൽ കാണുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം നേരത്തെ ഫാൻ ഫെസ്റ്റവൽ വേദിയിലേക്ക് എത്തുകയായിരുന്നു ഇദ്ദേഹം. സഫ്വാനെ പോലെ പതിനായിരങ്ങളാണ് വൈകിയാൽ പ്രവേശിക്കാനാവില്ലെന്ന സംശയത്തിൽ നേരത്തെ തന്നെ ബിദയിലെത്തിയത്.
അൽ ബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവൽ വേദിയിലെ വിനോദ പരിപാടികളിൽ നിന്ന്
അർജൻറീനക്കാരും ക്രൊയേഷ്യക്കാരുമെല്ലാം തങ്ങളുടെ ദേശീയ പതാകകളും പുതച്ച് നേരത്തെ ഇടം പിടിച്ചു. ബുധനാഴ്ച ഫ്രാൻസിനോട് ഏറ്റുമുട്ടിയ മൊറോക്കോ കാണികൾക്കും ആദ്യ ദിനം ബിദ ഫാൻ ഫെസ്റ്റിവൽ തന്നെയായിരുന്നു വേദി. അർജൻറീന-ക്രൊയേഷ്യ മത്സരത്തിന് വിസിൽ മുഴങ്ങിയിട്ടും ആളൊഴുക്ക് കുറയുന്നില്ല. ആയിരങ്ങളാണ് ബിദയിലെ വിശാലമായ ഫെസ്റ്റവിൽ വേദിയിലേക്ക് ഒഴുകിയെത്തിയത്. പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റുകളിൽ മൂകമായിരുന്നു വേദി. മെസ്സിയുടെയും സംഘത്തിൻെറയും ഒറ്റപ്പെട്ട നീക്കങ്ങൾക്ക് അവർ കൈയടിച്ചും ആർപ്പ് വിളിച്ചും പിന്തുണ നൽകി. മോഡ്രിച്ചും കൂട്ടുകാരും നടത്തുന്ന മുന്നേറ്റങ്ങൾക്കിടയിൽ തലയിൽ കൈവെച്ചു. ക്രൊയേഷ്യൻ കാണികളുടെ നാമമാത്ര സാന്നിധ്യത്തിൽ പിന്തുണ ഏറെയും അർജൻറീനക്ക്.
ഒടുവിൽ കളിയൂടെ 34ാം മിനിറ്റിൽ യൂലിയൻ അൽവാരസിനെ വീഴ്ത്തിയതിന് പെനാൽറ്റി വിധിച്ചപ്പോൾ മാത്രമായിരുന്നു ആവേശം ആരവമായി ഉയർന്നത്. കിക്കെടുത്ത മെസ്സി പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ മൂടിക്കെട്ടിയ മൂകത ആർപ്പുവിളികൾക്ക് വഴിമാറി. അർജൻറീന ലീഡെടുത്ത ആവേശമായി.
അഞ്ചു മിനിറ്റിനകം അൽവാരസ് മനോഹരമായ ഗോളിലൂടെ വലകുലുക്കിയതോടെ വീണ്ടും ആഘോഷങ്ങൾ. സമ്മർദമകന്ന് കളി മുറുകിയതോടെ കാണികളും റിലാക്സ്. ബുധനാഴ്ച രാത്രിയിലെ മൊറോക്കോ- ഫ്രാൻസ് പോരാട്ടത്തിനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഫ്രാൻസിനേക്കാൾ പിന്തുണ മൊറോക്കോക്കായിരുന്നു. ഫ്രഞ്ചുകാർ നേരത്തെ വലകുലുക്കി ലീഡ് പിടിച്ചെങ്കിലും മൊറോക്കോയുടെ നീക്കങ്ങൾക്കുള്ള പിന്തുണ കുറഞ്ഞില്ല.
ദോഹ: 'ഡിസംബർ 18ന് കഴിഞ്ഞാൻ വൈകുന്നേരങ്ങളിൽ ഇനിയെങ്ങോട്ട് പോകും' -ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തേലന്ന് മുതൽ അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്കുള്ള യാത്ര പതിവാക്കിയ എറണാകുളം സ്വദേശി ജിേൻറായുടെ ചോദ്യമായിരുന്നു ഇത്. ലോകകപ്പ് വേദിയിലെ ആഘോഷ പരിപാടികൾ കഴിഞ്ഞ ഒരു മാസം ജീവിതത്തിൻെറ ഭാഗമാക്കിമാറ്റിയ ഖത്തർ പ്രവാസികളിലും സന്ദർശകരിലും ഒരാൾ മാത്രമാണ് ജിേൻറാ. ഉച്ചക്ക് ജോലിയും കഴിഞ്ഞ് നേരെ മെട്രോ കയറി യാത്രാ ചിലവുകളൊന്നുമില്ലാതെ ബിദയിലെത്തിയാൽ മനസ്സ് നിറയും വരെ വിനോദ പരിപാടികളും കളികാണലുമായി മടങ്ങുന്നത് 15 വർഷത്തോളം പിന്നിട്ട പ്രവാസ ജീവിത്തിലെ ഏറ്റവും മനോഹരമായ ഓർമയാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ലോകകപ്പ് മത്സരങ്ങൾക്കായി ഡിസംബർ ഒമ്പതിന് മാത്രം ദോഹയിലെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി സമദിനും ലോകകപ്പ് അനുഭവങ്ങളിൽ ഏറ്റവും ഹൃദ്യമായത് അൽ ബിദ ഫാൻഫെസ്റ്റിവലാണ്. സ്റ്റേഡിയത്തിലെന്ന പോലെ നാൽപതിനായിരത്തോളം കാണികൾക്കൊപ്പമിരുന്ന് കളികാണലും, വൈവിധ്യമാർന്ന വിനോദ പരിപാടികളും ഫിഫ മ്യൂസിയത്തിലൂടെ ലോകകപ്പിൻെറയും മുൻകാല ഫുട്ബാളിൻെറയും കഥകളിലേക്കുള്ള യാത്രയുമെല്ലാം അപൂർവ അനുഭവമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഫുസ്ബോർഡ്, സിപ്ലൈൻ ഉൾപ്പെടെ വിവിധ വിനോദകായിക പരിപാടികൾ, ഇൻറർനാഷണൽ ബ്രാൻഡുകൾ അനുഭവിച്ചും ഉപയോഗിച്ചുമറിയാനുള്ള അവസരം, ബിദ പാർക്കിനുള്ളിൽ സന്ദർശകർക്ക് വിനോദത്തിനായി ഒരുക്കിയ അൽ രിഹ്ല മിനി സ്റ്റേഡിയം, വിവിധ ഭക്ഷ്യ രുചികൾ അനുഭവിച്ചറിയാനുള്ള ഇൻറർനാഷണൽ ഫുഡ്കോർട്ടുകൾ, കോളകൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ലോകം പ്രവാസികളും സന്ദർശകരും അനുഭവിച്ചറിഞ്ഞതായിരുന്നു.
അൽ ബിദ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ഫിഫ സ്റ്റോറിലെ തിരക്ക്
'വിസ' പവലിയനിലെ ഫൈവ്സ് മത്സര ഗ്രൗണ്ടിലെത്തി കളിച്ച് മടങ്ങുന്നവരും നിരവധിയായിരുന്നു. ദോഹ കോർണിഷിലെ വെടിക്കെട്ട് കാഴ്ചകൾ, വേദികളിൽ ഒരുക്കുന്ന രാജ്യന്തര പ്രഗത്ഭ സംഗീതജ്ഞരുടെ കലാപരിപാടികൾ, ഡി.ജെ തുടങ്ങി വൈവിധ്യമായിരുന്നു ബിദയിലെ അനുഭവങ്ങളെന്ന് പതിവ് സന്ദർശകനായ മലപ്പുറം സ്വദേശി ജാസിം പറയുന്നു.
ഉദ്ഘാടന ദിനം മുതൽ മണിക്കൂറുകളളോളം ബിദയിലെ വേദിയിൽ അവതാരകനായി നിന്ന് ഇംഗ്ലീഷിലും അറബിയിലും സംസാരിച്ച് കാണികളെ കൈയിലെടുത്ത ഹമദ് അൽ അമാരിയായിരുന്നു ലോകകപ്പിനായി നാട്ടിൽ നിന്നും വന്ന മുഹമ്മദ് അൽതാഫിനെ ആകർഷിച്ചത്. കാണികളെ മുഷിപ്പിക്കാതെയുള്ള അദ്ദേഹത്തിൻെറ അവതരണ മികവിന് മുഴുവൻ മാർക്കും നൽകുന്നതായി അൽതാഫും സുഹൃത്തുക്കളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.