ഫ്രീസോൺ ഫാൻ വില്ലേജിലെ മത്സര പ്രദർശനം
ദോഹ: ലോകകപ്പിനായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് വിരുന്നെത്തിയ കളിയാരാധകർക്ക് കുറഞ്ഞ ചെലവിൽ താമസമൊരുക്കാൻ തയ്യാറാക്കിയതാണ് ഫിഫ ഫാൻ വില്ലേജ്. മാച്ച് ടിക്കറ്റുള്ള ദിനങ്ങളിൽ സ്റ്റേഡിയങ്ങളിലേക്ക് പോയി കളി കാണുന്നവർക്ക്, അല്ലാത്ത ദിനങ്ങളിൽ താമസ സ്ഥലത്തു തന്നെ കൂറ്റൻ സ്ക്രീനിൽ മത്സരം വീക്ഷിക്കാനുള്ള അവസരം ഫ്രീസോണിലെ ഫാൻ വില്ലേജിലുണ്ട്. രണ്ട് വലിയ സ്ക്രീനുകളാണ് ഇവിടെ സജ്ജമാക്കിയത്.
ദോഹ മെട്രോയുടെ റെഡ് ലൈനിൽ വക്ര ഭാഗത്തേക്കുള്ള യാത്രയിൽ ഫ്രീസോൺ സ്റ്റേഷനിൽ നിന്ന് അഞ്ച് മിനിട്ടിൽ കുറവ് നടത്തമേ ഫാൻ വില്ലേജിലേക്കുള്ളൂ.അൽമീറയുടെ ഔട്ട് ലെറ്റും ധാരാളം ഫുഡ് കൗണ്ടറുകളും സജ്ജീകരിച്ച ഫാൻ വില്ലേജ് കളികാഴ്ച കൂടുതൽ ആസ്വാദ്യകരമാക്കുന്നു.ലോകകപ്പിൻെറ ആദ്യ ദിനം മുതൽ കുടുംബ സമേതം തന്നെ ആരാധകർ ഇവിടെയെത്തി കളി ആസ്വദിക്കുന്നു. ഇരുന്നു കാണാൻ സീറ്റുകളും തയാർ.
വാരാന്ത്യ ദിനങ്ങളിൽ തിരക്ക് കാരണം അന്താരാഷ്ട്ര അതിഥികളുടെ സ്വകാര്യത പരിഗണിച്ച് ആദ്യ സ്ക്രീൻ ഫാൻ സോണിലെ താമസക്കാർക്ക് മാത്രമായിമാറ്റി. ഈ നിയന്ത്രണം ഇനിയും തുടരും. കളിയാസ്വാദകർ മാത്രം ഇത്തരം സ്ക്രീനുകൾക്ക് മുന്നിലേക്ക് പോകുന്നതാവും നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.