ലോകകപ്പിന്റെ കീപറായി മാർടിനെസ്; യുവതാരം എൻസോ ഫെർണാണ്ടസ്

ആവേശം അവസാന സെക്കൻഡു വരെ കലാശപ്പോരിൽ കപ്പുമായി അർജന്റീന മടങ്ങിയപ്പോൾ ഏറ്റവും മികച്ച താരത്തിനു ൾപ്പെടെ വ്യക്തിഗത പുരസ്കാരങ്ങളേറെയും സ്വന്തമാക്കി അർജന്റീന. ഏറ്റവും മികച്ച താരമായി മെസ്സി നിസ്സംശയം തെരഞ്ഞെടുക്കപ്പെട്ട കളിയിൽ യുവതാരത്തിനുള്ള ആദരം അർജന്റീനയുടെ 24ാം നമ്പറുകാരൻ എൻസോ ഫെർണാണ്ടസിന്. ഏറ്റവും മികച്ച ഗോളിക്കുള്ള ഗോൾഡൻ ​​ഗ്ലൗ ​ടീമി​െൻറ അജയ്യനായ കാവൽക്കാരൻ എമിലിയാനോ മാർടിനെസും സ്വന്തമാക്കി.

ഫൈനലിൽ ഹാട്രിക് കുറിച്ച് ഫ്രാൻസിന് വിജയ പ്രതീക്ഷ നൽകിയ എംബാപ്പെയായിരുന്നു ഗോൾഡൻ ബൂട്ടിനുടമ.

ഒരുവട്ടം ഷൂട്ടൗട്ടിൽ ടീമിനെ കരകടത്തിയ ആവേശം കൈകളിൽ മുറുകെ പിടിച്ചായിരുന്നു ഫൈനലിലെ ഷൂട്ടൗട്ടിൽ മാർടിനെസ് വലക്കു മുന്നിലെത്തിയത്. അന്ന് ഡച്ചുകാരെ കെട്ടുകെട്ടിച്ച അതേ ഊർജത്തോടെ ഇത്തവണയും നിലയുറപ്പിച്ചപ്പോൾ ഫ്രാൻസിനായി കിക്കെടുത്തവരിൽ രണ്ടു പേർക്ക് ലക്ഷ്യം തെറ്റി. മറുവശത്ത്, അവസാന മിനിറ്റുകളിൽ ഇറങ്ങിയ ഡിബാല ഉൾപ്പെടെ എല്ലാവരും വല കുലുക്കിയതോടെ കപ്പ് ലാറ്റിൻ അമേരിക്കയിലേക്ക് വണ്ടികയറി.

ആദ്യം രണ്ടടിച്ച് മുന്നിൽനിന്ന അർജന്റീനക്കെതിരെ ഫ്രാൻസിനു സമാനമായി അത്രയും ഗോൾ മടക്കി ഡച്ചുകാർ ഒപ്പം പിടിച്ചതായിരുന്നു ക്വാർട്ടറിലെ അനുഭവം. വാൻ ഡൈക്, സ്റ്റീ്വൻ ബെർഗുയിസ് എന്നിവരുടെ കിക്കുകൾ തടുത്തിട്ടാണ് അന്ന് ടീമിന്റെ വിജയ​മൊരുക്കിയത്.

ഇത്തവണ ഫൈനലിൽ ഷൂട്ടൗട്ടിൽ മാത്രമല്ല, അവസാന മിനിറ്റുകളിൽ ഫ്രാൻസ് രണ്ടുവട്ടം ഗോളടിച്ചെന്ന് തോന്നിച്ച നിമിഷങ്ങളിലും താരം കാലുകൾ നീട്ടിപ്പിടിച്ച് എതിരാളികൾക്ക് അവസരം നിഷേധിച്ചു.

സമാനമായി, അർജന്റീനക്കൊപ്പം ഇത്തവണ ലോകകപ്പിൽ എൻസോയുടെത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. അതാണ് ബെൻഫിക്ക താരത്തെ യുവതാരത്തിനുള്ള പുരസ്കാരത്തിലെത്തിച്ചത്. 

Tags:    
News Summary - Enzo Fernández, Emi Martinez the heroes of Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.