അർഹിച്ച വിജയം; സൗദിക്ക്​ അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ

ദുബൈ: ലോകകപ്പിൽ അർജന്‍റീനയെ വീഴ്ത്തിയ സൗദി അറേബ്യൻ ഫുട്​ബാൾ ടീമിന്​ അഭിനന്ദനവമായി ദുബൈ ഭരണാധികാരികൾ. ഇത്​ അർഹിച്ച വിജയമാണെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു.

മികച്ച പോരാട്ടമായിരുന്നു. അറബ്​ ലോകത്തിന്​ സന്തോഷം പകരുന്ന ജയം. ഞങ്ങളെ സന്തുഷ്ടരാക്കിയ സൗദി ടീമിന്​ അഭിനന്ദനങ്ങളറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ടീമിന്‍റെ വിജയാഹ്ലാദത്തിന്‍റെയും ഗോൾ കീപ്പർ മുഹമ്മദ്​ അലൊവൈസിന്‍റെയും ചിത്രങ്ങൾ പങ്കുവെച്ചാണ്​ ട്വീറ്റ്​.

സൗദി ടീമിന്​ അഭിനന്ദനങ്ങൾ അർപിക്കുന്നതായി ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്തു.

Tags:    
News Summary - Dubai rulers congratulate Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.