സമ്മർദം സ്വാഭാവികം; നേരിടുന്നതാണ് വിജയം -ബ്രസീൽ കോച്ച്

ദോഹ: ലോകകപ്പ് ഫേവറിറ്റുകളായി അറിയപ്പെടുന്നതിനാൽ ബ്രസീലിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് കോച്ച് ടിറ്റെ. 'സമ്മർദം സ്വാഭാവികമായിരിക്കും. ഫുട്ബോളിലെ വലിയ ചരിത്രം ബ്രസീലിനൊപ്പമാണ്. ആ പാരമ്പര്യത്തിനൊപ്പം എപ്പോഴും സമ്മർദ്ദം ഉണ്ടാകും' - സെർബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ ടിറ്റെ വ്യക്തമാക്കി.

'ലോകത്തിലെ ഏറ്റവും വലിയ മാധ്യമശ്രദ്ധ ആകർഷിക്കുന്ന ചില താരങ്ങൾ ഞങ്ങൾക്കുണ്ട്. അതിനാൽ അത് ഞങ്ങൾ സ്വാഭാവികമായി എടുക്കുന്നു. ലോകകപ്പ് നേടുകയെന്നത് ഞങ്ങളുടെ സ്വപ്നമാണ്. സമ്മർദ്ദം അത് അനിവാര്യമായിട്ടും ഉണ്ടാകും. അഞ്ച്് തവണ ലോക കിരീടം നേടിയ ടീമാണ് ബ്രസീൽ. എന്നാൽ 20 വർഷമായി ബ്രസീൽ ടൂർണമെൻറ് നേടാത്തത് എെൻറ ഉത്തരവാദിത്തമല്ല' -ചോദ്യങ്ങൾക്ക് മറുപടിയായി ടിറ്റെ പറഞ്ഞു.

2018 റഷ്യയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ തോറ്റത് മുതലുള്ള നാല് വർഷം മാത്രമേ എനിക്ക് അതിെൻറ ഉത്തരവാദിത്തമുള്ളൂവെന്നും ടിറ്റെ കൂട്ടിച്ചേർത്തു.

ഇന്നത്തെ എെൻറ മനസ്ഥിതി നാല് വർഷം മുമ്പുള്ളതിനേക്കാൾ തികച്ചു വ്യത്യസ്തമാണ്. ലോകകപ്പിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്നതിനാൽ ഞാൻ  പരിഭ്രാന്തനല്ലെന്നും പരിശീലകൻ പറഞ്ഞു.

എന്നാൽ സെർബിയക്കെതിരെ ഇറക്കുന്ന ആദ്യ ഇലവനെക്കുറിച്ച് ടിറ്റെ വെളിപ്പെടുത്തിയില്ല. അതേസമയം, ഞങ്ങൾക്ക് മൂന്ന് രീതികളുണ്ട്്. ഞങ്ങൾ അഭിമുഖീരിക്കുന്ന ഓരോ എതിരാളിയെയും അതിനനുസരിച്ച് ഞങ്ങൾ സ്വീകരിക്കും. എല്ലാകളിക്കാർക്കും ഇക്കാര്യം അറിയാമെന്നും അവർ ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Coach Tite says Brazil have no problems as they are known as World Cup favourites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.