ദോഹ: വിരുന്നുമേശയിലേക്ക് അവസാനമെത്തുന്ന പുതുമണവാളനെ പോലെയായിരുന്നു ലോകകപ്പിന്റെ പോരിടത്തിലേക്ക് ബ്രസീലിന്റെ വരവ്. ലയണൽ മെസ്സിയും ഹാരികെയ്നും, ഗാരെത് ബെയ്ലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയി സുവാരസുമെല്ലാം നേരത്തെയെത്തി തമ്പടിച്ചതിനുപിന്നാലെ ഒറ്റയാനെ പോലെ നെയ്മറിന്റെ ബ്രസീലും സംഘവും ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് ദോഹയുടെ മണ്ണിൽ കാലുകുത്തി.
അർജൻറീന, പോർചുഗൽ, മെക്സികോ ഉൾപ്പെടെ ആരാധകർ നേരത്തെ തന്നെ തങ്ങളുടെ സൂപ്പർതാരങ്ങളുടെ വരവുകളെ ആഘോഷമാക്കിയപ്പോൾ, ആരവങ്ങൾ അടങ്ങിയ പോർക്കളത്തിലേക്കെന്ന പോലെ രാജകീയമായി കോച്ച് ടിറ്റെയും പകടക്കുതിരകളുമെത്തി.
ക്ലബ് ഫുട്ബാളിന്റെ ഇടവേളയും കഴിഞ്ഞ് ഇറ്റലിയിലെ ടൂറിനിൽ ഒരുമിച്ച ടീം അംഗങ്ങൾ ഏതാനും ദിവസം ഒന്നിച്ച് പരിശീലനം നടത്തിയാണ് ദോഹയിലേക്ക് ടേക്ക് ഓഫ് ചെയ്തത്. 31 ടീമുകളും നേരത്തെ തന്നെ ദോഹയിലെത്തി പരിശീലനം സജീവമാക്കിയിരുന്നു. തൂവെള്ള കുപ്പായത്തിനു മുകളിൽ ചാരനിറത്തിൽ ഓവർകോട്ടും സ്യൂട്ടുമണിഞ്ഞ് ഹമദ് വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയവരെ സ്വീകരിക്കാൻ നിലക്കാത്ത ആർപ്പുവിളികളുമായെത്തിയ ബ്രസീൽ ആരാധകർ ഹമദിന് പുറത്ത് മഞ്ഞക്കടലിരമ്പം തീർത്തു.
കളിക്കാരുടെ വരവിന് മുമ്പേ തന്നെ സാവോപോളോ, റിയോ ഡി ജനീറോ നഗരങ്ങളിൽ നിന്നായി 4000ത്തോളം ബ്രസീൽ ആരാധകരും ദോഹയിലെത്തിയിരുന്നു. അവരെ ദോഹയുടെ മണ്ണിലേക്ക് മലയാളികൾ നേതൃത്വം നൽകുന്ന ബ്രസീൽ ആരാധക കൂട്ടായ്മ വാദ്യമേളങ്ങളോടെ ആനയിച്ചു. പലകൈവഴികളായെത്തിയ മഞ്ഞക്കടലുകൾ ഒന്നായി ചേർന്ന് തങ്ങളുടെ പ്രിയ താരങ്ങൾക്ക് വർണാഭമായ വരേവൽപ്പു നൽകി.
ടീമിൻെറ ബേസ് ക്യാമ്പായ ദോഹയിലെ വെസ്റ്റിൻ ഹോട്ടലായിരുന്നു സംഗമ വേദി. ഹോട്ടലിനു പുറത്ത് നെയ്മറുടെ കൂറ്റൻ കട്ടൗട്ടുമായി ഒന്നിച്ച ആരാധകർ രാവിലെ പകലാക്കി മഞ്ഞപ്പടക്ക് സ്വീകരണമൊരുക്കി. ബ്രസീലിൻെറ ഒൗദ്യോഗിക ആരാധക കൂട്ടായ്മയായ 'മൂവിമെേൻറാ വെർദെ അമരെലോ' അംഗങ്ങളാണ് ഖത്തറിനെ മഞ്ഞകടലാക്കി മാറ്റാനെത്തിയത്. മഞ്ഞയും പച്ചയും വരകളുള്ള കുപ്പായമണിഞ്ഞ് മെേട്രായിലും ഫാൻ സോണിലും കോർണിഷിലും വാദ്യമേളം മുഴക്കി അവർ ഖത്തറിന് പുതു ചന്തം പകർന്നു തുടങ്ങി. ്ഗ്രൂപ്പ് 'ജി'യിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ ടീമുകൾക്കൊപ്പമാണ് ബ്രസീലിൻെറ ഇടം. 24ന് ലുസൈൽ സ്റ്റേഡിയത്തിൽ സെർബിയക്കെതിരെയാണ് ആദ്യ അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.