ബ്രസീലിന് കിരീട സാധ്യതയെന്ന് ഡാറ്റാലാബ്; തൊട്ടുപിന്നിൽ അർജന്റീന, ഫ്രാൻസ്

മുംബൈ: ഇത്തവണ ഫിഫ ലോകകപ്പ് കിരീടം നേടാൻ ബ്രസീലിനാണ് കൂടുതൽ സാധ്യതയെന്ന് സ്വകാര്യ ഡാറ്റാ വിശകലന സ്ഥാപനത്തിന്റെ പ്രവചനം. ബ്രസീലിന് 20.9% സാധ്യതയുള്ളതായാണ് ബ്രസീൽ ആസ്ഥാനമായ സെറാസ എക്സ്പീരിയൻ ഡാറ്റാലാബ് പറയുന്നത്. സെമിഫൈനലിലെത്താൻ 53.4% സാധ്യതയുണ്ടെന്നും ഇവർ പ്രവചിക്കുന്നു.

കഴിഞ്ഞ 10 ലോകകപ്പുകൾ നേടിയ രാജ്യങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ വിശകലന മാർഗങ്ങൾ ഉപയോഗിച്ചാണ് തങ്ങൾ ഇത്തവണ യോഗ്യതാ മത്സരങ്ങളുടെയും വിജയികളുടെയും ഫലങ്ങൾ പ്രവചിക്കുന്നതെന്ന് ഇവർ അവകാശപ്പെട്ടു.

2022 ഫിഫ ലോകകപ്പ് നേടാനുള്ള വിവിധ രാജ്യങ്ങളുടെ സാധ്യത ഡാറ്റാലാബ് പറയുന്നത് ഇങ്ങനെയാണ്:

ബ്രസീൽ (ഏറ്റവും കൂടുതൽ സാധ്യത) 20.9 %

അർജൻറീന 14.3%

ഫ്രാൻസ് 11.4%

സ്​പെയിൻ 9%

ജർമനി 3.4%

നോക്കൗട്ട് ഘട്ടത്തിലേക്ക് ഏറ്റവും സാധ്യതയുള്ള ടീമുകൾ:

ബ്രസീൽ: 97.48 (ഗ്രൂപ്പ് ജി)

അർജൻറീനയ്ക്ക്: 96.1 (ഗ്രൂപ്പ് സി)

ഫ്രാൻസ്: 93.4 (ഗ്രൂപ്പ് ഡി)

സ്​പെയിൻ: 89.6 (ഗ്രൂപ്പ് ഇ)

ജർമനിക്ക് 69.6 (ഗ്രൂപ്പ് ഇ)

Tags:    
News Summary - Brazil has the highest probability of winning the 2022 FIFA World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.