ബ്രസീൽ, ക്രിസ്റ്റ്യാനോ ഫാൻസുകൾ ഹാപ്പി...

കുവൈത്ത് സിറ്റി: ബ്രസീൽ ഫാൻസുകാർക്ക് കഴിഞ്ഞ ദിവസം ആഘോഷത്തിന്റെതായിരുന്നു. റിച്ചാർലിസന്‍റെ രണ്ടാം ഗോളിന്റെ മനോഹാരിത പറഞ്ഞുതീരാത്ത രാത്രിയും പകലും. ആദ്യകളിയിൽ സെർബിയയെ ഇരട്ടഗോളിന്‍റെ കരുത്തിൽ തോൽപ്പിച്ച് മികച്ച തുടക്കമിട്ട ബ്രസീൽ ഫാൻസിനെ നിരാശപ്പെടുത്തിയില്ല. ഇഷ്ട ടീമിന്റെ വിജയം കുവൈത്തിലെ ഫാൻസ് നന്നായി ആഘോഷിച്ചു. വാട്സാപ്പിലും ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും റിച്ചാർലിസന്‍റെ രണ്ടാം ഗോളിന്റെ ഫോട്ടോയും വീഡിയോയും നിറഞ്ഞു.

ആദ്യ മൽസരത്തിൽ തോൽവി അറിഞ്ഞ സ്ഥിരം എതിരാളികളായ അർജന്റീനൻ ഫാൻസുകളെ ട്രോളിയായിരുന്നു ബ്രസീലുകാരുടെ ആഘോഷങ്ങൾ. മറുട്രോളുകൾ ഒരുക്കി അർജന്റീനക്കാർ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ബ്രസീൽ തിരമാലയിൽ മുങ്ങിപ്പോയി. കുവൈത്ത് സമയം രാത്രി പത്തിനായിരുന്നു ബ്രസീൽ മൽസരം എന്നതിനാൽ കൂട്ടമായിരുന്നാണ് പലരും മൽസരം കണ്ടത്.

ആദ്യ പകുതിയിൽ ഗോളുകൾ പിറക്കാതിരുന്നതോടെ അർജന്റീനയുടെ ഗതി വരുമോ എന്ന ആശങ്ക പല ബ്രസീൽ ഫാൻസുകാരും പങ്കിട്ടെങ്കിലും രണ്ടാം പകുതിയോടെ കളിമാറി. ആദ്യ ഗോൾ നേടിയതോടെ ഉണർന്ന ബ്രസീൽ ഫാൻസ് രണ്ടാം ഗോളോടെ ആഘോഷം ഇരട്ടിയാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസുകൾക്കും ആഹ്ലാദ ദിവസമായിരുന്നു ഇന്നലെ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡിലെത്തിയ റൊണാൾഡോകൊപ്പം പോർച്ചുഗൽ വിജയം കൂടി എത്തിയതോടെ ഫാൻസ് മതിമറന്നു.അതേസമയം, ശനിയാഴ്ച മെക്സിക്കോയുമായുള്ള മൽസരത്തിനായി കാത്തിരിക്കുകയാണ് അർജന്റീന ഫാൻസ്.

ആദ്യകളിയുടെ അപ്രതീക്ഷിത തോൽവി പലർക്കും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ശനിയാഴ്ച ഫലം പ്രതികൂലമാകുമോ എന്ന ഉൾഭയം പലരും പങ്കുവെച്ചു. എന്നാൽ, മെക്സിക്കോയെയും പോളണ്ടിനെയും തോൽപിച്ച് അർജന്‍റീന രണ്ടാം റൗണ്ടിലേക്ക് ചുവടുവെക്കുമെന്ന പ്രതീക്ഷയിലാണ് ഉറച്ച ആരാധകർ.

Tags:    
News Summary - Brazil and Cristiano fans happy…

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.