ദോഹ: ഖത്തർ ലോകകപ്പ് സർൈപ്രസുകൾ കൊണ്ട് നിറഞ്ഞതാണെങ്കിലും ടൂർണമെൻറിലെ കിരീട ഫേവറിറ്റുകളായി ബ്രസീൽ തുടരുമെന്ന് നെതർലാൻഡ്സ് മുൻ ഫുട്ബാൾ താരവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അംബാസഡറുമായ റൊണാൾഡ് ഡിബോയർ. ഡച്ച് ടീമിന് ടൂർണമെൻറിൽ ഒരുപാട് ദൂരം മുന്നേറാനുള്ള വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും റൊണാൾഡ് ഡിബോയർ പറഞ്ഞു.
ചെറിയ ടീമോ രാജ്യമോ ആണെങ്കിലും അവശ്വസനീയമായ രീതിയിൽ വമ്പന്മാരെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കാമെന്നും ഫുട്ബോളിെൻറ സൗന്ദര്യം നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെന്നും അർജൻറീന-സൗദി അറേബ്യ മത്സരത്തെ പരാമർശിച്ച് ഡിബോയർ ചൂണ്ടിക്കാട്ടി.
അതാണ് ലോകകപ്പിെൻറ ഭംഗി. എനിക്ക് ബ്രസീൽ എന്നും പ്രിയപ്പെട്ടതാണ്. അവരാണ് ഫേവറിറ്റുകളിൽ മുമ്പർ. ഫ്രാൻസിനും സ്പെയിനിനും മികച്ച ടീമുകളുണ്ട്. ഇംഗ്ലണ്ടും നന്നായി കളിച്ചു -നെതർലാൻഡ്സിനായി രണ്ട് ലോകകപ്പുകളിൽ കളിച്ച ഡിബോയർ പറഞ്ഞു. ഫൈനലിൽ ബ്രസീൽ പോർച്ചുഗലിനെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.
പ്രവചനത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പോർച്ചുഗലിന് വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുമെന്നും മികച്ച ടീമാണ് അവരുടേതെന്നും വ്യക്തമാക്കിയ ഡി ബോയർ, ലോകത്തെ മികച്ച ക്ലബുകളിലാണ് അവരുടെ താരങ്ങൾ കളിക്കുന്നതെന്നും ചാമ്പ്യൻസില്‍ ലീഗിൽ കളിക്കുന്നവരാണെന്നും കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് റൊണാൾഡോ ലോകകപ്പ് ഫൈനൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും നെതർലാൻഡ്സ് മുൻ താരം വ്യക്തമാക്കി. ഞങ്ങൾ ഇപ്പോഴും പോൾ പൊസിഷനിലാണ്. ഖത്തറിനെതിരെ ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമരായി ഒന്നാമനാകും. രണ്ടാം റൗണ്ടിൽ ഇറാനോ അമേരിക്കയോ ആയിരിക്കും എതിരാളികൾ. അതിനാൽ തന്നെ കുറേ ദൂരം മുന്നേറാൻ സാധിക്കുമെന്നാണ് കരുതുന്നത്. പക്ഷേ, പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.