ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിൽ അറബ് ലോകം ആതിഥ്യം വഹിച്ച ആദ്യ ടൂർണമെൻറ് ആഘോഷമാക്കാൻ ബീൻ സ്പോർട്സ്. ടൂർണമെൻറിലെ 22 മത്സരങ്ങൾ പൂർണമായും സൗജന്യമായി സംേപ്രഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് അറിയിച്ചു. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമുള്ള േപ്രക്ഷകർക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് സൗജന്യ സംേപ്രക്ഷണത്തിന് തുടക്കം കുറിക്കുക.
മേഖലയിലെ 24 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ഫുട്ബാൾ ആരാധകർക്ക് ടൂർണമെൻറിലെ ആവേശകരമായ പോരാട്ടങ്ങൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നതാണ് ഈ നീക്കം. മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിലെ 24 രാജ്യങ്ങളിലും ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ഔദ്യോഗിക, എക്സ്ക്ലൂസീവ് സംേപ്രക്ഷണാവകാശം ബീൻ സ്പോർട്സിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.