ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ച് ഫിഫ. ഖത്തറിൽ മദ്യത്തിന് കർശന നിയന്ത്രണമുള്ളതിനാലാണ് നടപടി.
ഫിഫ ഫാൻ ഫെസ്റ്റിവൽ, മറ്റ് ആരാധകകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബിയർ നിരോധിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ ആൽക്കഹോളിന്റെ അംശമില്ലാത്ത ബിയർ ലഭിക്കുമെന്ന് ഫിഫ അറിയിച്ചു.
ചില അതിവിശിഷ്ട മേഖലകളിൽ മദ്യം വിളമ്പും. ഈ സ്ഥലങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ടാകില്ല. കാണികൾക്ക് ബിയറുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.