'അർജന്‍റീനയുടെ കളിയാണ്, സ്കൂൾ വിടണം'; നിവേദനവുമായി നൊച്ചാട് സ്കൂളിലെ കുട്ടി ഫാൻസ്

നൊച്ചാട്: ലോകം ലോകകപ്പ് ഫുട്ബാളിന്‍റെ ആവേശത്തിലാണ്. ഖത്തറിന്‍റെ മണ്ണിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങളാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും മിശിഹയുടെ അർജന്‍റീനിയും ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ഖത്തറിൽ പന്തുരുളുമ്പോൾ ഫുട്ബാൾ പ്രേമികളായ ഏതൊരാളും പ്രായഭേദമന്യേ അതാഘോഷമാക്കുകയാണ്.

അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണമെന്ന്  നിവേദനം നൽകിയിരിക്കുകയാണ് കോഴിക്കോട് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അർജന്‍റീന ഫാൻസ്. ഇന്ത്യൻ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാൻസിന്‍റെ ആവശ്യം.

'ലോകകപ്പ് പശ്ചാത്തലത്തിൽ നാളെ 3.30ന് നടക്കുന്ന അർജന്‍റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാൽ അർജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ആ ഒരു മത്സരം കാണൽ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ മൂന്നുമണിക്ക് മത്സരം വീക്ഷിക്കാൻ വേണ്ടി സ്കൂൾ വിടണമെന്ന് അഭ്യർഥിക്കുന്നു. ' എന്നാണ് നിവേദനത്തിന്‍റെ പൂർണരൂപം. ബിൻസിൻ ഏകട്ടൂരാണ് കുട്ടികളുടെ നിവേദനത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.


ഇന്ത്യൻ സമയം 3.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്‍റീനയുടെ എതിരാളി. ഗ്രൂപ്പ് ഡിയിൽ ഇന്ത്യൻ സമയം രാത്രി 10ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ ഫ്രാൻസ് ആസ്ട്രേലിയയെ നേരിടും.

Tags:    
News Summary - Argentina v Saudi Arabia match; Argentina fans of N.H.S.S writes petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.