മിനാമിനോ സതാംപ്​റ്റണിലേക്ക്​ മാറി; രണ്ട്​ ഡിഫൻഡർമാരെ ടീമിലെത്തിച്ച്​ ലിവർപൂൾ

ലണ്ടൻ: ലിവർപൂളിന്‍റെ ജപ്പാനീസ്​ ഫോർവേഡ്​ തകുമി മിനാമിനോ സീസണി​െല ശേഷിക്കുന്ന മത്സരങ്ങളിൽ സതാംപ്​റ്റണിനായി പന്തുതട്ടും.

വായ്​പാ അടിസ്​ഥാനത്തിലാണ്​ താരം സതാംപ്​റ്റണിലേക്ക്​ മാറുന്നത്​. കഴിഞ്ഞ ജനുവരിയിൽ ആർ.ബി സാൽസ്​ബർഗിൽ നിന്നും ആൻഫീൽഡിലെത്തിയ മിനാമിനോ 31 മത്സരങ്ങളിൽ നിന്നും നാല്​ ഗോളുകൾ നേടിയിട്ടുണ്ട്​.

അതോടൊപ്പം രണ്ട്​ പുതിയ പ്രതിരോധനിരക്കാരെ ലിവർപൂൾ ടീമിലെത്തിച്ചു. ജർമൻ ക്ലബായ ഷാൽക്കെയിൽ ഒസാൻ കബാക്കിനെയാണ്​ ആദ്യം അവർ സ്വന്തമാക്കിയത്​​. 20കാരനായ തുർക്കി താരം സീസണിലേ ബാക്കി മത്സരങ്ങൾ ചുവപ്പ്​ ജഴ്​സിയിൽ കളിക്കും.

പ്രതിരോധം ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രസ്റ്റൺ നോർത്ത്​ എൻഡിന്‍റെ ബെൻ ഡേവിസിനെയും ക്ലോപ്പ്​ വലയിലാക്കി.

21 മത്സരങ്ങളിൽ നിന്ന്​ 40 പോയന്‍റുമായി നിലവിലെ ജേതാക്കളായ ലിവർപൂൾ പ്രീമിയർ ലീഗിൽ രണ്ടാം സ്​ഥാനത്താണ്​. ബുധനാഴ്ച ​ൈ​ബ്രറ്റണെതിരെയാണ്​ റെഡ്​സിന്‍റെ അടുത്ത മത്സരം.

Tags:    
News Summary - Minamino Joins Southampton Liverpool Sign Two Defenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT