ബെർലിൻ: ഫ്രാൻസിലെ ക്രിസ്ത്യൻ പള്ളിയിൽ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ജർമൻ ഫുട്ബാൾ താരം മെസ്യൂദ് ഓസിൽ. തീവ്രവാദത്തിന് ഇസ്ലാമിൽ സ്ഥാനമില്ലെന്ന് ഓസിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
''നിഷ്കളങ്കനായ ഒരാളെ വധിച്ചാൽ അവൻ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതുപോലെയാണ്; ഒരാളുടെ ജീവൻ രക്ഷിച്ചാലോ, അവൻ മാനവരാശിയുടെ മുഴുവൻ ജീവൻ രക്ഷിച്ചപോലെയാണ്'' എന്ന ഖുർആൻ വചനവും ഓസിൽ പോസ്റ്റ് ചെയ്തു. മക്കയിൽ നിന്നുള്ള തൻെറ ചിത്രത്തിനൊപ്പമാണ് ഓസിൽ ഖുർആൻ വാചകം ഉദ്ധരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.