Posted On
date_range Updated On
date_range പി.എസ്.ജി ജഴ്സിയിൽ ഞായറാഴ്ച മെസ്സിക്ക് അരങ്ങേറ്റം, മത്സരം രാത്രി 12.15ന്
പാരിസ്: കാൽപന്ത് ആരാധകർ കാത്തിരുന്ന ലയണൽ മെസ്സിയുടെ പാരിസ് പട്ടാഭിഷേകം ഞായറാഴ്ച അരങ്ങേറും. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 12.15ന് റെയിംസിനെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി അരങ്ങേറുമെന്നാണ് റിപ്പോർട്ടുകൾ.
മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ നെയ്മർക്കും എംബാപ്പേക്കുമൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പായിട്ടില്ല. പക്ഷേ മത്സരത്തിൽ കളത്തിലിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. TV5 Monde ചാനലാണ് ഇന്ത്യയിൽ മത്സരം ടെലികാസ്റ്റ് ചെയ്യുന്നത്. Voot ആപ് വഴിയും ജിയോ ടി.വിയിലൂടെയും മത്സരങ്ങൾ തത്സമയം കാണാം.
സീസണിൽ മെസ്സിക്കൊപ്പം ടീമിലെത്തിയ ഗോൾകീപ്പർ ജിയാൻ ലിയൂജി ഡോണരുമ്മ, അഷ്റഫ് ഹക്കീമി, ജോർജീന്യോ വിനാൽഡം എന്നിവർ ഓഗസ്റ്റ് 15ന് സ്റ്റേഡ് ബ്രസ്റ്റോയ്സ്നെതിരായ സ്ക്വാഡിൽ ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.