ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയ കോഡി ഗാക്പോ അലക്സാണ്ടർ ആർനോൾഡിനൊപ്പം ആഹ്ലാദത്തിൽ
Posted On
date_range Updated On
date_range മേഴ്സിസൈഡ് ഡെർബിയിൽ ലിവർപൂൾ; എവർട്ടണിനെ 2-0ത്തിന് തോൽപിച്ചു
ലിവർപൂൾ: തിരിച്ചടികൾക്കിടയിൽ ലിവർപൂളിന് ആശ്വസിക്കാൻ ഒരു ജയം. മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടണിനെ 2-0ത്തിനാണ് യുർഗൻ ക്ലോപിന്റെ ടീം തോൽപിച്ചത്. സൂപ്പർതാരം മുഹമ്മദ് സലാഹും (36) പുതുതാരം കോഡി ഗാക്പോയും (49) ആയിരുന്നു സ്കോറർമാർ. മിന്നൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു രണ്ടു ഗോളുകളും.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ലിവർപൂളിന്റെ ആദ്യജയമാണിത്. 32 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. എവർട്ടണിന്റെ അവസ്ഥ അതിലും ദയനീയമാണ്. 18 പോയന്റുമായി 18ാം സ്ഥാനത്താണ് എവർട്ടൺ. തുടർ തോൽവികൾക്കുശേഷം കഴിഞ്ഞ റൗണ്ടിൽ ജയിച്ചിരുന്നെങ്കിലും ഡെർബി തോൽവി ടീമിന് ആഘാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.