ലയണൽ മെസ്സി​ക്ക്​ കോവിഡ്

പാരീസ്​: ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മെസ്സിയടക്കം നാലു താരങ്ങൾക്ക്​ രോഗബാധ സ്ഥിരീകരിച്ചതായി ക്ലബ്​ അധികൃതർ​ അറിയിച്ചു​.

തിങ്കളാഴ്ച നടക്കുന്ന ഫ്രഞ്ച്​ കപ്പ്​ മത്സരത്തിന്​ മുന്നോടിയായി നടത്തിയ പരിശോധനയിലാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. സ്റ്റാഫ്​ അംഗങ്ങളിൽ ഒരാൾക്കും കോവിഡ്​ ബാധിച്ചതായി ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ ക്ലബ്​ വ്യക്തമാക്കി.


മെസ്സിയെ കൂടാതെ ലെഫ്​റ്റ്​ ബാക്ക്​ യുവാൻ ബെർനാഡ്​, ബാക്കപ്പ്​ ഗോൾകീപ്പർ സെർജിയോ റികോ, യുവതാരം നഥാൻ ബിറ്റുമസാല എന്നിവർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 

Tags:    
News Summary - Lionel Messi Tests Positive For Covid 19 confirms Paris Saint Germain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.