തുടർച്ചയായ 29ാം മത്സരത്തിലും തോൽവിയറിയാതെ അർജന്‍റീന; കൊളംബിയയെ തകർത്തത്​ ഏകപക്ഷീയമായ ഒരു ഗോളിന്​

ബ്വേനസ്​ ഐറിസ്​: തുടർച്ചയായ 29ാം മത്സരത്തിലും തോൽവിയറിയാതെ അർജന്‍റീന. കൊളംബിയക്കെതിരായ ലോകകപ്പ്​ യോഗ്യത മത്സരത്തിലും അർജന്‍റീന വിജയിച്ചു. 29ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസ്​ നേടിയ ഏക ഗോളിനാണ്​ അർജന്‍റീനയുടെ ജയം.

ലാറ്റിനമേരിക്കയിൽ നിന്നുള്ള നാല്​ ടീമുകളാണ്​ നേരിട്ട്​ ഖത്തർ ലോകകപ്പിന്​ ടിക്കറ്റുറപ്പിക്കുക. ഇതിൽ ബ്രസീലും അർജന്‍റീനയും ലോകകപ്പിന്​ യോഗ്യത നേടിക്കഴിഞ്ഞു. 24 പോയിന്‍റുള്ള ഇക്വഡോറും ലോകകപ്പ്​ യോഗ്യത ഏതാണ്ട്​ ഉറപ്പിച്ചിട്ടുണ്ട്​. അഞ്ചാം സ്ഥാനത്തെത്തുന്ന ടീം ഏഷ്യയിൽ നിന്നുള്ള ടീമുമായി പ്ലേ ഓഫ്​ കളിക്കും.

അർജന്‍റീനക്കെതിരായ മത്സരത്തിലെ തോൽവിയോടെ കൊളംബിയ യോഗ്യത പോരാട്ടത്തിൽ ഏഴാം സ്ഥാനത്തേക്ക്​ വീണു. ഉറുഗ്വോ, ചിലി, ​പെറു തുടങ്ങിയ ടീമുകൾക്ക്​ പിന്നിലാണ്​ ഇപ്പോൾ കൊളംബിയയുടെ സ്ഥാനം.മെസിയില്ലാതെ ഇറങ്ങിയ അർജന്‍റീനയുടെ ആക്രമണങ്ങൾക്ക്​ ചുക്കാൻ പിടിച്ചത്​ ഡി മരിയയും മാർട്ടിനസുമായിരുന്നു. 

Tags:    
News Summary - Lautaro Martinez extends Argentina unbeaten streak to 29 with goal in 1-0 win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT