കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗ് 2022-23 സീ​സ​ണി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗ് സീ​സ​ൺ 2022-23 മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ്, സ്പാ​ർ​ക്സ് എ​ഫ്‌.​സി, ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി, ഫ്ളൈ​റ്റേ​ഴ്‌​സ് എ​ഫ്‌.​സി, സോ​ക്ക​ർ കേ​ര​ള, സി.​എ​ഫ്‌.​സി സാ​ൽ​മി​യ, ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്‌.​സി ടീ​മു​ക​ൾ ജ​യി​ച്ചു. സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി - റൗ​ദ എ​ഫ്‌.​സി ടീ​മു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം ഓ​രോ ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്‌.​സി ഒ​രു ഗോ​ളി​നാ​ണ് ഇ​ന്നൊ​വേ​റ്റി​വ് ട്രി​വാ​ൻ​ഡ്രം എ​ഫ്‌.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ക് കു​വൈ​ത്തി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പാ​ർ​ക്സ് എ​ഫ്‌.​സി കേ​ര​ളാ ച​ല​ഞ്ചേ​ഴ്സി​നെ ഒ​രു ഗോ​ളി​ന് പ​രാ​ജ​പ്പെ​ടു​ത്തി. ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സി​യ​സ്കോ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ്ളൈ​റ്റേ​ഴ്‌​സ് എ​ഫ്‌.​സി ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ചാ​മ്പ്യ​ൻ​സ് എ​ഫ്‌.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സോ​ക്ക​ർ കേ​ര​ള എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കു​വൈ​ത്ത് കേ​ര​ള സ്റ്റാ​ഴ്സി​നെ ത​ക​ർ​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​സ് എ​ഫ്‌.​സി എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ഹി​മ​യാ ഫ്ളൈ​റ്റേ​ഴ്‌​സ്എ​ഫ്‌.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സി​യ​സ്കോ കു​വൈ​ത്തും ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി​യും ഓ​രോ ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്നോ​വേ​റ്റി​വ് ട്രി​വാ​ൻ​ഡ്രം എ​ഫ്‌.​സി ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മാ​ക് കു​വൈ​ത്ത് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സി.​എ​ഫ്‌.​സി സാ​ൽ​മി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags:    
News Summary - Kefak Masters League 2022-23 season begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.