Posted On
date_range Updated On
date_range പ്രശാന്തിന് ഗോൾ; ചെന്നൈയിൻ-ബംഗളൂരു സമനില
ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ചെന്നൈയിൻ എഫ്.സിയിലേക്ക് കൂടുമാറിയ മലയാളി താരം പ്രശാന്ത് മോഹൻ ഗോൾ നേടിയ ഐ.എസ്.എൽ മത്സരത്തിൽ സമനില. ബംഗളൂരു എഫ്.സിയെയാണ് ചെന്നൈയിൻ 1-1ന് തളച്ചത്.
നാലാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോളിൽ ബംഗളൂരുവാണ് ലീഡെടുത്തത്. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് പ്രശാന്ത് ചെന്നൈയിനെ ഒപ്പമെത്തിച്ചു. 82ാം മിനിറ്റിൽ റോയ് കൃഷ്ണയെ ബോക്സിന് തൊട്ടുപുറത്ത് ഫൗൾ ചെയ്തതിന് ഗോളി ദേബ്ജിത് മജുംദാർ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് 10 പേരുമായാണ് ചെന്നൈ പിന്നീട് കളിച്ചത്. രണ്ടു മത്സരങ്ങളിൽ നാലു പോയന്റുമായി ചെന്നൈയിനും ബംഗളുരുവും പോയന്റ് പട്ടികയിൽ ഹൈദരാബാദിനൊപ്പമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.