Posted On
date_range Updated On
date_range ഐലീഗിൽ ഇന്ന് ഗോകുലം-ശ്രീനിധി പോരാട്ടം
കോഴിക്കോട്: ഐ ലീഗിൽ ചൊവ്വാഴ്ച ഗോകുലം കേരള എഫ്.സി ശ്രീനിധി ഡെക്കാൻ എഫ്.സിയെ നേരിടും. ഹൈദരാബാദിലെ ഡെക്കാൻ അറീനയിൽ നടക്കുന്ന പോരാട്ടത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഗോകുലം കേരള എഫ്.സി ആഗ്രഹിക്കുന്നില്ല. നിലവിൽ 10 മത്സരങ്ങളിൽ 14 പോയന്റുമായി ആറാംസ്ഥാനത്താണ് മലബാറിയൻസ്. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധിക്ക് 10 മത്സരങ്ങളിൽനിന്ന് 20 പോയന്റുണ്ട്. ആദ്യ പാദത്തിലെ ഗോകുലത്തിന്റെ അവസാന മത്സരമാണിത്. രണ്ടാംഘട്ട പോരാട്ടങ്ങളുടെ ക്രമം ജനുവരിയിലാണ് ലഭ്യമാവുക. കിരീട പ്രതീക്ഷ നിലനിർത്താൻ ഗോകുലത്തിന് ചൊവ്വാഴ്ചത്തെ മത്സരം വിജയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.