Posted On
date_range Updated On
date_range ഐലീഗിൽ ഇന്ന് ഗോകുലം-ഐസ്വാൾ പോര്
കോഴിക്കോട്: ഐലീഗിൽ വ്യാഴാഴ്ച ഗോകുലം സ്വന്തം കളിമുറ്റത്ത് ഐസ്വാൾ എഫ്.സിക്കെതിരെ. രാത്രി ഏഴിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. 19 കളികളിൽനിന്ന് 33 പോയന്റുമായി നാലാമതാണ് ഗോകുലം. എതിരാളികളാകട്ടെ, 17 മത്സരങ്ങളിൽ 21 പോയന്റുമായി 10ാമതും.
ലീഗിൽ അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് ഗോകുലത്തിന് സമ്പാദ്യം. ഐസ്വാളിനാകട്ടെ, അതിനെക്കാൾ പരിതാപകരമാണ് കണക്കുകൾ- അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.