Posted On
date_range Updated On
date_range വനിത താരത്തെ ചുംബിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റിന് സസ്പെൻഷൻ
ജെനീവ: ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടെ വനിത താരത്തെ ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്തു. 90 ദിവസത്തേക്ക് ഓഫിസ് ചുമതലയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ലൂയിസിനെ.
കഴിഞ്ഞയാഴ്ചയാണ് സ്പെയിൻ ഇംഗ്ലണ്ടിനെ തോൽപിച്ച് വനിത കിരീടം ചൂടിയത്. ആഘോഷത്തിനിടെ പ്രമുഖ താരമായ ജെന്നി ഹോർമോസെയെ ചുംബിക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെയാണ് പ്രസിഡന്റ് ഇത് ചെയ്തതെന്ന് ജെന്നി വ്യക്തമാക്കിയതോടെ വിവാദമായി.
സമീപത്തുണ്ടായിരുന്ന സ്പാനിഷ് രാജ്ഞി ലെറ്റീസിയക്കും കൗമാരക്കാരിയായ മകൾ സോഫിയക്കും നേരെ ഇയാൾ അശ്ലീല ആംഗ്യവും കാണിച്ചിരുന്നു. ഫിഫ അച്ചടക്ക സമിതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. ലൂയിസിനെതിരെ കേസുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.