Posted On
date_range Updated On
date_range ജാംഷഡ്പുരിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ഫൈനലിൽ
ഭുവനേശ്വർ: ഈസ്റ്റ് ബംഗാൾ കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ കടന്നു. സെമിഫൈനലിൽ ജാംഷഡ്പുരിനെ എതിരില്ലാത്ത രണ്ടുഗോളിന് കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരിന് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ മോഹൻ ബഗാനിനെ 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാൾ ജാംഷഡ്പുരിനെ നേരിട്ടത്. 19ാം മിനിറ്റിൽ ഹിജാസി മെഹറിലൂടെയാണ് ബംഗാൾ ആദ്യ ലീഡെടുക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാൾ ലീഡ് ഇരട്ടിയാക്കുന്നത്. സ്പാനിഷ് സ്ട്രൈക്കർ ഹാവിർ സിവേറിയോയാണ് ഗോൾ നേടിയത്.
2018ലാണ് ഈസ്റ്റ് ബംഗാൾ അവസാനമായി സൂപ്പർ കപ്പ് ഫൈനലിലെത്തിയത്. അന്ന് ബംഗളൂരു എഫ്‌സിയോട് 1-4ന് പരാജയപ്പെടുകയായിരുന്നു. മുംബൈ സിറ്റിയും ഒഡീഷയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ വ്യാഴാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.