ഐ ​ലീ​ഗ്​: ​ഗോകുലത്തിന്​ ആ​ദ്യ ക​ളി​യി​ൽ ​ചെ​ന്നൈ​യോ​ട്​ തോ​ൽ​വി

കൊ​ൽ​ക്ക​ത്ത: വി​ജ​യ​ത്തോ​ടെ തു​ട​ങ്ങാ​ൻ മോ​ഹി​ച്ച ഗോ​കു​ലം കേ​ര​ള​ക്ക്​ ഐ ​ലീ​ഗി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ തോ​ൽ​വി. സ​തേ​ൺ ഡെ​ർ​ബി​യാ​യി മാ​റി​യ മ​ത്സ​ര​ത്തി​ൽ ​മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സി​റ്റി 2-1നാ​ണ്​ തോ​ൽ​പി​ച്ച​ത്.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ഡെ​ന്നി​സ്​ ആ​ൻ​റ്വി​യു​ടെ ഗോ​ളി​ലൂ​ടെ ഗം​ഭീ​ര​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും, 27ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ ക​ളി​യു​ടെ ഗ​തി​മാ​റി. സെ​ർ​ബി​യ​ൻ താ​രം എ​ൽ​വെ​ഡി​ൻ സ്രി​ജ​ൽ​ജ്​ പെ​നാ​ൽ​റ്റി​യി​ലൂ​ടെ വ​ല​കു​ലു​ക്കി. 50ാം മി​നി​റ്റി​ൽ വി​ജ​യ്​ നാ​ഗ​പ്പ​​നാ​ണ്​ ചെ​ന്നൈ​യു​ടെ വി​ജ​യ​ഗോ​ൾ കു​റി​ച്ച​ത്.

തു​ട​ർ​ന്ന്​ എ​മി​ൽ, ജി​തി​ൻ, സ​ൽ​മാ​ൻ തു​ട​ങ്ങി​യ മ​ല​യാ​ളി താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി ഗോ​കു​ലം ആ​ക്ര​മ​ണം ക​ന​പ്പി​ച്ചെ​ങ്കി​ലും ബോ​ക്​​സി​നു​ള്ളി​ൽ അ​പ​ക​ടം വി​ത​ക്കാ​നാ​യി​ല്ല. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ പ​ഞ്ചാ​ബ്​ 1-0ത്തി​ന്​ ഐ​സോ​ളി​നെ​യും മു​ഹ​മ്മ​ദ​ൻ​സ്​ സു​ദേ​വ​യെ​യും (1-0) തോ​ൽ​പി​ച്ചു.

Tags:    
News Summary - Chennai City beat Gokulam Kerala 2-1 in I-League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.