പരിക്കിലും തോൽക്കാതെ ചെൽസി; തകർപ്പൻ ജയം



ലണ്ടൻ: ടീമിന്‍റെ മ​ുന്നേറ്റ കരുത്തരായ റെ​ാമേലു ലുകാകുവിനും തിമോ വെർണർക്കും പരിക്കേറ്റിട്ടും തളരാതെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ വമ്പന്മാരായ ചെൽസി.ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ സ്വീഡിഷ്​ ചാമ്പ്യന്മാരായ മാൽമോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക്​ തോൽപിച്ചാണ്​ ചെൽസിയുടെ പടയോട്ടം.

ഇരു പകുതിയിലുമായി രണ്ടു ഗോളുകൾ നേടിയാണ്​ ചെൽസി അനായാസ ജയം സ്വന്തമാക്കിയത്​.

ആൻഡ്രീസ്​ ക്രിസ്റ്റ്യൻസെനാണ് ഒമ്പതാം മിനിറ്റിൽ ചെൽസിയുടെ ആദ്യ ഗോൾ നേടിയത്​. മറ്റൊരു ഗോൾ കായ്​ ഹാവെട്​സ്​ നേടിയപ്പോൾ പെനാൽറ്റി രണ്ടുവട്ടം വലയിലെത്തിച്ച് ഇറ്റാലിയൻ മധ്യനിര താരം ജോർജീനിയോയും സ്​കോറി​ങ്ങിലെത്തി.

യുവന്‍റസിനോട്​ കഴിഞ്ഞ മത്സരം തോറ്റ ചെൽസിക്ക്​ ഈ വിജയം ആവേശം നൽകും.

Tags:    
News Summary - Chelsea thump Malmo 4-0 to bounce back from Juventus defeat with Jorginho netting TWO penalties..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.