Posted On
date_range Updated On
date_range വിരമിക്കൽ പ്രഖ്യാപിച്ച് കരിം ബെൻസേമ
അന്താരാഷ്ട്ര ഫുട്‌ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ. തന്റെ 35-ാം ജന്മദിനത്തിൽ ട്വിറ്ററിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ സ്വന്തം ടീമായ ഫ്രാൻസ് പരാജയമേറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫിഫ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ താരം വിരമിക്കുന്നതായി അറിയിച്ചത്. പരിക്ക് കാരണം താരത്തിന് ലോകകപ്പ് നിരയിൽ ഇടം കിട്ടിയിരുന്നില്ല.
''ഞാൻ ചെയ്ത പരിശ്രമങ്ങളും തെറ്റുകളുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.. അതിൽ ഞാൻ അഭിമാനിക്കുന്നു.. ഞാനെന്റെ കഥ എഴുതി, ഞങ്ങളുടേത് ഇവിടെ അവസാനിക്കുന്നു..'' -ബെൻസേമ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.