Posted On
date_range Updated On
date_range ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി ബെംഗളൂരു എഫ്.സി പ്ലേ ഓഫ് കാണാതെ പുറത്ത്
ഫറ്റോർദ: അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കരുത്തരായ ബെംഗളൂരു എഫ്.സി പ്ലേ ഒാഫ് കാണാതെ പുറത്ത്. ഏഴാം സീസണിലെ നിർണായക മത്സരത്തിൽ എഫ്.സി ഗോവയോട് തോൽവിയേറ്റുവാങ്ങിയാണ് ബിഎഫ്സി പുറത്തായത്. ജയത്തോടെ ഗോവ പ്ലേ ഒാഫ് സാധ്യതകൾ സജീവമാക്കുകയും ചെയ്തു. സ്കോർ 2-1.
ഗോവക്ക് വേണ്ടി ഇഗോർ അംഗൂളോയും റദീം തലാങ്ങുമാണ് ഗോളടിച്ചത്. 20 ആം മിനിറ്റിൽ ഗ്ലാൻ മാർട്ടിനസിെൻറ അസിസ്റ്റിലായിരുന്നു അംഗൂളോയുടെ ഗോൾ. അലക്സാണ്ടർ ജെസൂരാജിെൻറ അസിസ്റ്റിൽ 23 ആം മിനിറ്റിലായിരുന്നു തലാങ് വലകുലുക്കിയത്. 33 ആം മിനിറ്റിൽ സുരേഷ് വാജ്ജം ബെംഗളൂരുവിന് വേണ്ടി ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.