Posted On
date_range Updated On
date_range സെർജിയോ അഗ്യൂറോക്ക് മത്സരത്തിനിടെ നെഞ്ചുവേദന
മഡ്രിഡ്: ബാഴ്സലോണയുടെ അർജന്‍റീനൻ താരം സെർജിയോ അഗ്യൂറോക്ക് മത്സരത്തിനിടെ നെഞ്ചുവേദന. ലാലിഗയിൽ ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിലാണ് സംഭവം.
കടുത്ത ശ്വാസ തടസവും നേരിട്ടതോടെ മെഡിക്കൽ ടീം മൈതാനത്തെത്തി പ്രാഥമിക ശ്രുശൂഷ നൽകി. മത്സരത്തിന്‍റെ 40ാം മിനിറ്റിലാണ് അഗ്യൂറോക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
കളിക്കളത്തില്‍ നിന്നു കയറിയ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. താരത്തെ കാര്‍ഡിയാക് ടെസ്റ്റിന് വിധേയമാക്കി. എന്നാൽ, ഗുരുതര സാഹര്യമില്ലെന്ന് ബാഴ്സലോണ അധികൃതർ പിന്നീട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.