Posted On
date_range Updated On
date_range അൻവർ അലിയും ആഷിഖും ഏഷ്യൻ കപ്പിനില്ല; സഹലും രാഹുലും ഇന്ത്യൻ സാധ്യത ടീമിൽ
ന്യൂഡൽഹി: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്കുള്ള 50 അംഗ സാധ്യത സംഘത്തെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. പരിക്കേറ്റ മോഹൻ ബഗാൻ താരങ്ങളായ ഡിഫൻഡർ അൻവർ അലിയെയും വിങ്ങർ ആഷിഖ് കുരുണിയനെയും ഒഴിവാക്കിയിട്ടുണ്ട്.
മധ്യനിര താരം സഹൽ അബ്ദുൽ സമദും സ്ട്രൈക്കർ കെ.പി. രാഹുലും സാധ്യത സംഘത്തിലെ മലയാളികൾ. ജനുവരി 13ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഡിസംബർ 30ന് ടീം ദോഹയിലേക്ക് തിരിക്കും മുമ്പ് 25 അംഗ സംഘത്തെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.