വെടിക്കെട്ടുമായി യുവിയും യൂസുഫും; റോഡ്​ സേഫ്​റ്റി വേൾഡ്​ സീരീസ് കിരീടം ഇന്ത്യൻ ലെജൻഡ്​സിന്​

മുംബൈ: റോഡ്​ സേഫ്​റ്റി വേൾഡ്​ സീരീസ്​ കിരീടം സചിൻ ടെണ്ടുൽകർ നയിച്ച ഇന്ത്യൻ ലെജൻഡ്​സിന്​​. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്​സിനെ 14 റൺസിന്​ തോൽപിച്ചാണ്​ കിരീട നേട്ടം. ആദ്യ ബാറ്റു ചെയ്​ത ഇന്ത്യ യുവരാജ്​ സിങ്ങ്​ (41 പന്തിൽ 60), യൂസുഫ്​ പത്താൻ (36 പന്തിൽ 62 നോട്ടൗട്ട്​) എന്നിവരുടെ ബാറ്റിങ്​ മികവിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 181 റൺസെടുത്തു. സചിൻ ടെണ്ടുൽകർ 30ഉം, വിരേന്ദർ സെവാഗ്​ 10ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കക്ക്​ ഏഴിന്​ 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്​റ്റൻ തിലകരത്​ന ദിൽഷൻ 21, സനത്​ ജയസൂര്യ 43, ഉപുൽ തരംഗ 13, ചിന്തക ജയസിംഗെ 40, കൗശല്യ വീരരത്​ന 38 എന്നിങ്ങനെ റൺസെടുത്തു.

പത്താൻ സഹോദരൻമാരുടെ ബൗളിങ് മികവിലാണ്​ ​ശ്രീലങ്കൻ സ്​കോർ​ 167 റൺസിലൊതുക്കിയത്​. യൂസുഫ്​ പത്താനും ഇർഫാൻ പത്താനും രണ്ട്​ വിക്കറ്റുകൾ വീതം വീഴ്​ത്തി. മുനാഫ്​ പ​​േട്ടൽ, മൻ​പ്രീത്​ ഗോണി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. യൂസുഫ്​ പത്താനാണ്​ മാൻ ഓഫ്​ ദെ മാച്ച്​. 

Tags:    
News Summary - Yuvi and Yusuf with bullets; Indian Legends win Road Safety World Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.