''പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംഭാവന നൽകും മുമ്പ്​ കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും സഹായിക്കൂ''

തിരുവനന്തപുരം: ക്രിക്കറ്റ്​ താരം ശ്രീശാന്ത്​ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്​ ശ്രദ്ധേയമാകുന്നു. കോവിഡ്​ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ​ഇൻസ്റ്റഗ്രാമിലാണ്​ ശ്രീശാന്ത്​ പങ്കുവെച്ചത്​.

''മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക്​ സംഭാവന നൽകുന്നതിന്​ മുമ്പ്​ നിങ്ങളുടെ ചുറ്റുപാടിലേക്ക്​ ഒന്നു കണ്ണയക്കുക. നിങ്ങളുടെ കുടുംബക്കാരോ സുഹൃത്തുക്കളോ ജോലിക്കാരോ ഈ യുദ്ധത്തിൽ പാവപ്പെട്ടരായി ഉണ്ടാകാം. ആദ്യം അവരെ കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക്​ എത്താനാകില്ല. നിങ്ങൾക്ക്​ മാത്രമേ കഴിയൂ''.

ശ്രീശാന്തിന്‍റെ പോസ്റ്റിന്​ പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.  

Tags:    
News Summary - sreesanth instagram story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT