ഐ.പി.എൽ റീ-സ്റ്റാർട്ട്; ഇംഗ്ലണ്ടിന്‍റെയും ദക്ഷിണാഫ്രിക്കയുടെയും സൂപ്പർ താരങ്ങൾ കളിച്ചേക്കില്ല

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ നിർത്തിവെച്ച് ഐ.പി.എൽ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പ് നിലവിൽ നടക്കുകയാണ്. ഒരാഴ്ച നിർത്തവെച്ചതിന് ശേഷം ഏപ്രിൽ 17ന് ആണ് ഐ.പി.എൽ വീണ്ടും തുടങ്ങുന്നത്. 25ന് നടത്താൻ ഇരിക്കുന്ന ഐ.പി.എൽ ഫൈനൽ ഇതോടെ ജൂൺ മൂന്നിലേക്ക് മാറ്റി. എന്നാൽ ഈ മാറ്റിയ ഷെഡ്യൂൾ പല ടീമിന്‍റെയും താളം തെറ്റിക്കുമെന്ന് തീർച്ചയാണ്.

അന്താരാഷ്ട്ര സൈക്കിൾ മെയ് 25ന് തന്നെ ആരംഭിക്കുന്നതിനാൽ പല താരങ്ങളും ടീമിൽ നിന്നും പോയേക്കും. ദക്ഷിണാഫ്രിക്കൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളുമാണ് പ്രധാനമായും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുക.

ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് ബിസിസിഐയുമായുള്ള കരാറിൽ തങ്ങളുടെ കളിക്കാർ മെയ് 26-നകം തിരിച്ചെത്തണമെന്ന് പറയുന്നുണ്ടെന്ന് തുറന്നു പറഞ്ഞു. അതേക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു:

'ഐ‌.പി.‌എല്ലുമായും ബി.‌സി‌.സി‌.ഐയുമായും ഉള്ള കരാർ പ്രകാരം മെയ് 25ന് ഫൈനൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 26ന് അവർ നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യും. 30 ന് ഞങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേണ്ടി പോകുന്നതിന് മുമ്പ് കളിക്കാർക്ക് മതിയായ സമയം ലഭിക്കുമെന്നും ഞങ്ങൾ കരുതിയിരുന്നു.

എന്നേക്കാൾ ഉയർന്ന പൊസിഷനിലുള്ള ആളുകൾക്കിടയിൽ, അതായത് ക്രിക്കറ്റ് ഡയറക്ടർ ഇനോച്ച് എൻക്വെ, ഫോലെറ്റ്സി മോസെക്കി (സി.എസ്.എ. സി.ഇ.ഒ) എന്നിവർക്കിടയിൽ നടക്കുന്ന സംഭാഷണങ്ങൾ അതാണ്, അവർ അത് കൈകാര്യം ചെയ്യുന്നു. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ, ഞങ്ങൾ അതിൽ നിന്ന് പിന്മാറുന്നില്ല. 26-ാം തീയതി ഞങ്ങളുടെ കളിക്കാരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' ശുക്രി കോൺറാഡ് പറഞ്ഞു.

2025ലെ ഐ‌.പി.‌എല്ലിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ എട്ട് പേരെ 2023-25 ​​ലെ ഐ‌സി‌സി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയാണ് അവർ; കോർബിൻ ബോഷ് ( മുംബൈ ഇന്ത്യൻസ് ), വിയാൻ മുൾഡർ (സൺറൈസേഴ്‌സ് ഹൈദരാബാദ്), മാർക്കോ ജാൻസെൻ (പഞ്ചാബ് കിംഗ്‌സ്), ഐഡൻ മാർക്രം (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്), ലുങ്കി എൻഗിഡി (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു), കാഗിസോ റബാഡ (ഗുജറാത്ത് ടൈറ്റൻസ്), റയാൻ റിക്കിൾട്ടൺ (മുംബൈ ഇന്ത്യൻസ്), ട്രിസ്റ്റൻ സ്റ്റബ്‌സ് ( ഡൽഹി ക്യാപിറ്റൽസ് )

അന്താരാഷ്ട്ര മത്സരങ്ങൾ കാരണം ദക്ഷിണാഫ്രിക്കൻ കളിക്കാർ മാത്രമല്ല, ഇംഗ്ലണ്ട് കളിക്കാർക്കും ഐ.പി.എൽ 2025 ലെ പ്ലേഓഫുകൾ നഷ്ടമാകാൻ സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടും, അതിനായി ടീമിനൊപ്പം ചേരാാൻ ഇ.സി.ബി കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 29നാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പര കളിക്കാൻ സാധ്യതയുള്ള ഇംഗ്ലണ്ട് കളിക്കാർ ജോസ് ബട്‌ലർ (ഗുജറാത്ത് ടൈറ്റൻസ്), ജേക്കബ് ബെഥേൽ ( റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ), വിൽ ജാക്‌സ് (മുംബൈ ഇന്ത്യൻസ്) എന്നിവർ മെയ് 29 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ന്റെ പ്ലേഓഫിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - South Africa, England to BLOCK players' participation in IPL 2025 playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.