പാകിസ്താനെതിരായ രണ്ടാം ടെസ്റ്റ്; ഓസീസ് 187/3

മെൽബൺ: മഴ തടസ്സപ്പെടുത്തിയ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം പാകിസ്താനെതിരെ ആസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാംദിനം കളി നിർത്തുമ്പോൾ ആതിഥേയർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തിട്ടുണ്ട്. മാർനസ് ലബുഷേനും (44) ട്രാവിസ് ഹെഡുമാണ് (9) ക്രീസിൽ.

ഓപണർമാരായ ഡേവിഡ് വാർണർക്കും (38) ഉസ്മാൻ ഖാജക്കും (42) പുറമെ സ്റ്റീവൻ സ്മിത്തും (26) പുറത്തായി. ഒന്നാം വിക്കറ്റിൽ വാർണറും ഖാജയും 90 റൺസ് ചേർത്തു. ലഞ്ചിനുശേഷം ഓസീസ് രണ്ടിന് 144ൽ നിൽക്കെയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിച്ചെങ്കിലും ആകെ 66 ഓവറാണ് മത്സരം നടന്നത്.

Tags:    
News Summary - Second Test against Pakistan; Aussies 187/3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.