നോർതാംപ്റ്റൺ: ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിലെ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും. ഇരു ടീമും തമ്മിലെ ആദ്യ ചതുർദിന മത്സരം സമനിലയിൽ കലാശിച്ചിരുന്നു. ഇന്ത്യൻ സീനിയർ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിന്റെ സന്നാഹമെന്നോണമാണ് മത്സരങ്ങൾ. രണ്ട് സംഘങ്ങളിലെയും ബാറ്റർമാർ ആദ്യ കളിയിൽ തിളങ്ങിയിരുന്നു. ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ശുഭ്മൻ ഗിൽ, സായ് സുദർശൻ തുടങ്ങിയവർ വെള്ളിയാഴ്ച തുടങ്ങുന്ന മത്സരത്തിൽ ഇറങ്ങുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഐ.പി.എല്ലുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇവർ ഇനിയും ഇംഗ്ലണ്ടിലെത്തിയിട്ടില്ല.
ഇന്ത്യ എ: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ ഠാകുർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.ഇംഗ്ലണ്ട് ലയൺസ്: ജയിംസ് റൂ (ക്യാപ്റ്റൻ), ഫർഹാൻ അഹമ്മദ്, ജോർദാൻ കോക്സ്, റോക്കി ഫ്ലിേന്റാഫ്, എമിലിയോ ഗേ, ടോം ഹെയ്ൻസ്, ജോർജ് ഹിൽ, മാക്സ് ഹോൾഡൻ, ബെൻ മക്കിന്നി, എഡ്ഡി ജാക്ക്, അജീത് സിങ് ഡെയ്ൽ, ജോഷ് ടങ്, ക്രിസ് വോക്സ്.
ലണ്ടൻ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മുപ്പത്താറുകാരൻ പേസ് ബോളിങ് ഓൾറൗണ്ടർ ക്രിസ് വോക്സ് സംഘത്തിലുണ്ട്. ജൂൺ 20ന് ലീഡ്സിൽ ആദ്യ ടെസ്റ്റ് തുടങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയതാണ് പരമ്പര.
ഇംഗ്ലണ്ട് സ്ക്വാഡ്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷുഐബ് ബഷീർ, ജേക്കബ് ബെതേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.