മുംബൈ: സൗഹൃദ ദിനത്തിൽ കുട്ടിക്കാലത്തെ അപൂർവമായൊരു ചിത്രം പങ്കുവെച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽകർ. സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്ന് ഞായറാഴ്ചായായിരുന്നു തന്റെ സാമൂഹിക മാധ്യമ പേജുകൾ വഴി സചിൻ അപൂർവമായ രണ്ടു ചിത്രങ്ങൾ പങ്കുവെച്ചത്.
സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കേക്ക് മുറിക്കുന്നയാണ് ആദ്യ ചിത്രം. പത്തോളം സുഹൃത്തുക്കൾ ചേർന്നുള്ള പിറന്നാൾ ആഘോഷ ചിത്രത്തിൽ ഇളമുറക്കാരിൽ ഒരാളായണ് സചിൻ മുൻനിരയിലുള്ളത്.
പതിറ്റാണ്ടുകൾക്കിപ്പുറം മുതിർന്ന്, പ്രായമായ അതേ സംഘത്തിലെ ചില സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രം ഒപ്പം പങ്കുവെച്ച് സൗഹൃദത്തിന്റെ ഇഴയടുപ്പം ലോകത്തോട് പറയുകയാണ് ഇതിഹാസ താരം.
നല്ല സൗഹൃദങ്ങളാണ് ദീർഘായുസ്സിന്റെ രഹസ്യമെന്ന കുറിപ്പോടെയായിരുന്നു സചിൻ സൗഹൃദ ദിന ആശംസ നേർന്ന് ബാല്യകാലത്തെയും പുതിയതുമായി ചിത്രങ്ങൾ പങ്കുവെച്ചത്. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിനു താഴെ സൗഹൃദങ്ങൾക്ക് വലിയ വിലകൽപിക്കുന്ന സചിന്റെ ശൈലിയെ പ്രശംസിച്ചുകൊണ്ട് ആരാധകരെത്തി. അതേസമയം, സചിന്റെ ക്രിക്കറ്റ് ക്രീസിലെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയുടെ അസാന്നിധ്യത്തെ കുറിച്ച് പരിഭവിച്ചവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.