'റെക്കോർഡ് കൂട്ടുകെട്ട്'; ഇന്ത്യക്കെതിരെ പുതിയ നേട്ടം സ്വന്തമാക്കി കടുവകൾ

ഇന്ത്യക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് ജയം നേടിയതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം നാലോവറും ഒരു വിക്കറ്റും ബാക്കി നില്‍ക്കെ ആതിഥേയർ മറികടക്കുകയായിരുന്നു.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കടുവകൾ ഇന്ത്യക്കെതിരെ ഒരു ഏകദിന വിജയം നേടുന്നത്. ഇതുവരെ ആറ് ഏകദിനങ്ങളിലാണ് അവർക്ക് ഇന്ത്യക്കെതിരെ വിജയിക്കാനായത്. അതുപോലെ ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടൽ സ്കോറായിരുന്നു ഇന്നത്തേത്.

ഇന്നൊരു അപൂർവ്വ റെക്കോർഡും കടുവകൾ സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് കുറിച്ചത്. മെഹ്ദി ഹസൻ മിറാസും മുസ്തഫിസുർ റഹ്മാനും ചേർന്നുള്ള 51 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് അവർക്ക് റെക്കോർഡ് സമ്മാനിച്ചത്. 1995 ലും 2003 ലും അവസാന വിക്കറ്റിൽ 25 റൺസ് വീതം നേടിയതാണ് ബംഗ്ലാദേശിന്റെ ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട്.

Tags:    
News Summary - Record partnership; Bangladesh creates new record against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.