Posted On
date_range Updated On
date_range ലോകകപ്പ് വിജയത്തിൽ ഇന്ത്യയെ പ്രശംസിച്ച് വിനീഷ്യസ് ജൂനിയർ; പ്രതികരണം കോഹ്‌ലിയുടെ പോസ്റ്റിന് താഴെ
ബാർബഡോസ്: ട്വന്റി 20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോകോത്തര കായിക താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രശംസകൊണ്ട് മൂടുന്നത്.
ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറും ഇന്ത്യയുടെ വിജയത്തിൽ പ്രതികരണം അറിയിച്ചു. വിരാട് കോഹ്‌ലി ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലോകകപ്പ് വിജയാഘോഷത്തിന്റെ ഫോട്ടോക്ക് താഴെയാണ് വിനി കമ്മന്റിട്ടത്.
വിനീഷ്യസിനെ കൂടാതെ ഇംഗ്ലണ്ട് ഫുട്ബാൾ താരങ്ങളായ ജൂഡ് ബെല്ലിംഗ്ഹാം, ഡെക്ലാൻ റൈസ് എന്നിവരും കോഹ്‌ലിയുടെ പോസ്റ്റിൽ പ്രതികരിച്ചിട്ടുണ്ട്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് കീഴടക്കിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ട്വന്റി 20 കിരീടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.