രാഹുൽ ഗാന്ധി പ്രശംസിച്ച 16കാരനായ ബൗളർക്ക് ഇനി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം

ജയ്പൂർ: ബൗളിങ് മികവ് കണ്ട് രാഹുൽ ഗാന്ധി പ്രശംസിച്ച 16 കാരന് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ലഭിക്കും. രാജ്‌സമന്ദ് സ്വദേശിയായ ഭരത് സിങിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരിൽ കാണുകയും സവായ് മാൻസിങ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് മീൻവല കെട്ടി ബൗളിങ്ങിൽ പരിശീലനം നടത്തുന്ന ഭരത് സിങിന്‍റെ വിഡിയോ രാഹുൽ ഗാന്ധി റീ-ട്വീറ്റ് ചെയ്തത്. ഭരതിന്‍റെ കഴിവ് ശ്രദ്ധയിൽപ്പെട്ട രാഹുൽ ഗാന്ധി കുട്ടിയെ പ്രശംസിക്കുകയും അവന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കാൻ ഗെഹ്ലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് ഗെഹ്ലോട്ട് ഭരതുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധ പരിശീലകർ ഭരതിന് പരിശീലനം നൽകുമെന്നും താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

Tags:    
News Summary - Rajasthan Teen Bowler, Praised By Rahul Gandhi, Gets Training Boost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.