Posted On
date_range Updated On
date_range അഫ്ഗാനിസ്താനെതിരെ നെതർലാൻഡ്സ് 179 റൺസിന് പുറത്ത്
ലഖ്നോ: ലോകകപ്പിൽ സെമിഫൈനൽ സ്വപ്നം കാണുന്ന അഫ്ഗാനിസ്താനെതിരെ നെതർലാൻഡ്സ് 179 റൺസിന് പുറത്ത്. നാല് ബാറ്റർമാർ റണ്ണൗട്ടായി മടങ്ങിയ നെതർലാൻഡ്സ് നിരയിൽ 86 പന്തിൽ 58 റൺസെടുത്ത സിബ്രാൻഡ് എയ്ങ്കെൽബ്രെക്ട് ആണ് ടോപ് സ്കോറർ. മാക്സ് ഒഡൗഡ് 42 റൺസും കോളിൻ അക്കർമാൻ 29 റൺസും നേടി.
വെസ്‍ലി ബരേസി (1), സ്കോട്ട് എഡ്വാർഡ്സ് (0), ബാസ് ഡി ലീഡ് (3), സാഖിബ് സുൽഫീക്കർ (3), ലോഗൻ വാൻ ബീക് (2), റൊയെലോഫ് വാൻഡർ മെർവെ (11), പോൾ വാൻ മീകെരേൻ (4), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹ്മദ് രണ്ടും മുജീബുർ റഹ്മാൻ ഒന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.