നെറ്റ്​സിൽ അടിച്ചുതകർത്ത്​ ധോണി; ആരാധകർക്ക്​ ആവേശം, എതിരാളികൾക്ക്​ നെഞ്ചിടിപ്പ്​ -video

ചെന്നൈ: നിരാശാജനകമായ സീസണിന്​ ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചു വരവിനാണ്​ 'തല' എം.എസ്​. ധോണിയും ഒരുങ്ങുന്നത്​. അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐ.പി.എല്ലിൽ മാത്രമാണ്​ താരത്തിനെ കാണാനാകൂ എന്നതിനാൽ ആരാധകരും ട്വന്‍റി20 പൂരത്തിനായി കാത്തിരിക്കുകയാണ്​. ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഒരേ സമയം ആരാധകരെ ആവേശത്തിലാഴ്​ത്തിയും എതിരാളികൾക്ക്​ മുന്നറിയിപ്പ്​ നൽകുകയുമാണ്​.

ചടുല സംഗീതത്തിന്‍റെ പശ്ചാത്തലത്തിലുള്ള വിഡിയോയിൽ തന്‍റെ പഴയ താളത്തിലും ഫോമിലും ബാറ്റേന്തുന്ന ധോണിയേയാണ്​ കാണാൻ സാധിക്കുന്നത്​. നല്ല ഒഴുക്കോടെ ബാറ്റുചെയ്യുന്ന ധോണി ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച്​ പറത്തുകയാണ്​.

ധോണിയു​െട ഒരു ഒറ്റക്കെയ്യൻ ഷോട്ടിലൂടെയാണ്​ വിഡിയോ അവസാനിക്കുന്നത്​. തന്‍റെ ആവനാഴിയിലെ അസ്​ത്രങ്ങ​ൾ​ക്ക്​ ഇപ്പോഴും നല്ല മൂർച്ചയുണ്ടെന്ന ശക്​തമായ സന്ദേശം എതിരാളികൾക്ക്​ നൽകുകയാണ്​ മഹി.

കഴിഞ്ഞ സീസൺ ധോണിക്കും ടീമിനും മോശമായിരുന്നു. 14 മത്സരങ്ങളിൽ നിന്ന്​ വെറും 200 റൺസ്​ മാത്രമാണ്​ താരത്തിന്​ നേടാനായത്​. പോയന്‍റ്​ പട്ടികയിൽ ഏറ്റവും അവസാനക്കാർക്ക്​ തൊട്ടുമുമ്പത്തെ സ്​ഥാനത്താണ്​ ധോണിക്കും സംഘത്തിനും ഫിനിഷ്​ ചെയ്യാനായത്​. 12 പോയന്‍റായിരുന്നു സമ്പാദ്യം. ചരിത്രത്തിൽ ആദ്യമായായിരുന്നു ചെന്നൈ പ്ലേഓഫിൽ കയറാതിരുന്നത്​.

കോവിഡ്​ വ്യാപനം മൂലം യു.എ.ഇയിൽ വെച്ച്​ നടത്തിയ കഴിഞ്ഞ പതിപ്പിൽ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന്​ നാട്ടിലേക്ക്​ മടങ്ങിയ സുരേഷ്​ റെയ്​നയുടെ സേവനം ചെന്നൈക്ക്​ ലഭ്യമായിരുന്നില്ല. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി കാപിറ്റൽസിനെതിരെ ഏപ്രിൽ 10നാണ്​ ചെന്നൈയുടെ ആദ്യ മത്സരം.

Tags:    
News Summary - MS Dhoni Nets practice video went viral, CSK's Warning To Rivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.