അ​ലി​ഷാ​ൻ ഷ​റ​ഫു

അണ്ടർ 19 ലോകകപ്പ്: യു.എ.ഇ ടീമി​െൻറ നായകനായി മലയാളിപ്പയ്യൻ

ദു​ബൈ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലും ഏ​ഷ്യ ക​പ്പി​ലും യു.​എ.​ഇ​യെ ന​യി​ക്കാ​നൊ​രു​ങ്ങി മ​ല​യാ​ളി​പ്പ​യ്യ​ൻ. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ സ്വ​ദേ​ശി അ​ലി​ഷാ​ൻ ഷ​റ​ഫു​വി​നെ​യാ​ണ്​ യു.​എ.​ഇ അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മി​െൻറ ക്യാ​പ്​​റ്റ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ദ്യ​മാ​യാ​ണ്​ മ​ല​യാ​ളി യു.​എ.​ഇ ടീ​മി​െൻറ നാ​യ​ക പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. ഈ ​മാ​സം 23ന്​ ​ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ്​ അ​ലി​ഷാ​ൻ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന​ത്.

വ​ലം​കൈ​യ​ൻ ബാ​റ്റ്​​സ്​​മാ​നാ​യ അ​ലി​ഷാ​ൻ പാ​ർ​ട്​​ടൈം ബൗ​ള​ർ​കൂ​ടി​യാ​ണ്. യു.​എ.​ഇ ​സീ​നി​യ​ർ ടീ​മി​ലും അം​ഗ​മാ​യ ഈ 18​കാ​ര​ൻ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ ആ​റ്​ ട്വ​ൻ​റി20​യി​ലും ഒ​രു ഏ​ക​ദി​ന​ത്തി​ലും ക​ള​ത്തി​ലി​റ​ങ്ങി. ഷ​റ​ഫു​ദ്ദീ​െൻറ​യും റു​ഫൈ​സ​യു​ടെ​യും മ​ക​നാ​യ അ​ലി​ഷാ​ൻ ദു​ബൈ ഡി ​മോ​ൺ​ഫോ​ർ​ട്ട്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി വി​നാ​യ​ക്​ വി​ജ​യ​രാ​ഘ​വ​നും ടീ​മി​ലു​ണ്ട്.

വി​നാ​യ​ക്​ വി​ജ​യ​രാ​ഘ​വ​ൻ

കേ​ര​ള അ​ണ്ട​ർ 14 താ​ര​മാ​യി​രു​ന്നു. പാ​തി മ​ല​യാ​ളി​യാ​യ റോ​ണ​ക്​ സു​ധീ​ഷ്​ പാ​ലോ​ളി​യും ടീ​മി​ലു​ണ്ട്. റോ​ണ​കി​െൻറ പി​താ​വ്​ ത​ല​ശേ​രി സ്വ​ദേ​ശി​യും മാ​താ​വ്​ പു​ണെ സ്വ​ദേ​ശി​നി​യു​മാ​ണ്. 

Tags:    
News Summary - Malayali boy to lead UAE cricket team in Under19 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.