ടെസ്​റ്റ്​ റാങ്കിങ്​: കെയിൻ വില്യംസൺ ഒന്നാമത്​, കോഹ്​ലി നാലാമത്​

ദുബൈ: ഐ.സി.സി വേൾഡ്​ ടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനലിലെ മികച്ച പ്രകടനത്തോടെ കിവി നായകൻ കെയ്​ൻ വില്യംസൺ ടെസ്​റ്റ്​ ബാറ്റിങ്​ റാങ്കിൽ ഒന്നാമതെത്തി. 901 റേറ്റിങ്​ പോയൻറാണ്​ വില്യംസണുള്ളത്​. 891 പോയൻറുള്ള ആസ്​​ട്രലിയയുടെ സ്​റ്റീവ്​ സ്​മിത്​ രണ്ടാമതും 878 പോയൻറുള്ള മാർണസ്​ ലാബുഷെയ്​ൻ മൂന്നാമതുമാണ്​. 812 പോയൻറുമായി നാലാമതുള്ള വിരാട്​ കോഹ്​ലിയാണ്​ ഇന്ത്യൻ താരങ്ങളിൽ മുന്നിൽ.

ഇംഗ്ലീഷ്​ നായകൻ ജോ റൂട്ട്​ അഞ്ചാമതും രോഹിത്​ ശർമ ആറാമതും റിഷഭ്​ പന്ത്​ ഏഴാമതും നിൽക്കുന്നു. ഏകദിനത്തിൽ പാകിസ്​താൻ താരം ബാബർ അസം ഒന്നാം സ്ഥാനത്ത്​ തുടരു​േമ്പാൾ കോഹ്​ലി രണ്ടാമതും രോഹിത്​ മൂന്നാമതുമാണ്​. ട്വൻറി 20യിൽ ഇംഗ്ലീഷ്​ താരം ഡേവിഡ്​ മലാൻ ഒന്നാംസ്ഥാനത്ത്​ തുടരുന്നു​.

ടെസ്​റ്റ്​ ബൗളിങ്​ റാങ്കിങ്ങിൽ ഓസീസ്​ താരം പാറ്റ്​ കമ്മിൻസാണ്​ ഒന്നാമത്​. ആർ.അശ്വിൻ രണ്ടാമതും ടിം സൗത്തി മൂന്നാമതുമുണ്ട്​. ഏകദിന ബൗളിങ്​ റാങ്കിങ്ങിൽ ട്രെൻറ്​ ബോൾട്ട്​ ഒന്നാമതും ബംഗ്ലാ താരം മെഹ്ദി ഹസൻ രണ്ടാമതുമാണ്​. ട്വൻറി 20 റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം തബ്രീസ്​ ഷംസിയാണ്​ ഒന്നാമത്​. 

Tags:    
News Summary - Kane Williamson back as No.1 in ICC Test Player Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.