ഹ്യൂ എഡ്മിഡ്സ്
Posted On
date_range Updated On
date_range ഐ.പി.എൽ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞുവീണു; ലേലം നിർത്തിവെച്ചു
ബംഗളൂരു: 2022 ഐ.പി.എൽ താര ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞുവീണതിനെ തുടർന്ന് ലേലം താത്കാലികമായി നിർത്തിവെച്ചു. ലേലത്തിന്റെ രണ്ടാം സെഷനിൽ എഡ്മിഡ്സ് കുഴഞ്ഞുവീഴുകയും ടീമുടമകളും മറ്റ് സ്റ്റാഫുകളും ഉടനടി ലേലഹാളിലേക്ക് വൈദ്യസഹായമെത്തിക്കുകയുമായിരുന്നു.
എഡ്മിഡ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബി.സി.സി.ഐ അറിയിച്ചു. ലേലം ഉച്ചഭക്ഷണത്തിനായി നിർത്തിവെച്ചിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നരക്ക് ശേഷം ലേലം പുനരാരംഭിക്കും. ചാരു ശർമ്മ ലേലം നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.