Posted On
date_range Updated On
date_range ഐ.പി.എൽ 2021: സെപ്തംബറിൽ യു.എ.ഇയിൽ പുനഃരാരംഭിച്ചേക്കും; ഫൈനൽ ഒക്ടോബർ 10ന്
മുംബൈ: കോവിഡ് മൂലം നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ പുനഃരാരംഭിക്കുമെന്ന് സൂചന. സെപ്തംബർ 19ന് ഐ.പി.എൽ വീണ്ടും തുടങ്ങുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഒക്ടോബർ 10നായിരിക്കും ഫൈനൽ നടക്കുക. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയ് നാലിനാണ് ഐ.പി.എൽ നിർത്തിവെച്ചത്.
സെപ്തംബർ 15ന് ടെസ്റ്റ് പരമ്പര പൂർത്തിയാക്കിയതിന് പിന്നാലെ ഇംഗ്ലണ്ട്, ഇന്ത്യ ടീമംഗങ്ങൾ ഐ.പി.എല്ലിനായി ദുബൈയിലേക്ക് പറക്കും. അവിടെ മൂന്ന് ദിവസം ഇരു ടീമംഗങ്ങളും ക്വാറന്‍റീനിൽ കഴിയും. തുടർന്ന് സെപ്തംബർ 19ന് മത്സരം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ടെസ്റ്റ് സീരിസിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഇതുവരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കത്ത് നൽകിയിട്ടില്ല. അതുകൊണ്ട് ഐ.പി.എല്ലിനായി സെപ്തംബർ 15നായിരിക്കും ടീമംഗങ്ങൾ യു.എ.ഇലെത്തുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.