ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വെള്ളിയുറപ്പിച്ച് ഇന്ത്യൻ വനിത ടീം; ഫൈനലിൽ എത്തിയത് ബംഗ്ലാദേശിനെ തകർത്ത്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യ വെള്ളി ഉറപ്പിച്ചു. ഒന്നാം സെമി ഫൈനലിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 51 റൺസിന് ഇന്ത്യ ആൾഔട്ടാക്കുകയായിരുന്നു.

നാല് വിക്കറ്റെടുത്ത ഇന്ത്യൻ പേസർ പൂജ വസ്ട്രാക്കറാണ് ബംഗ്ലാ ടീമിന് കനത്ത പ്രഹരമേൽപ്പിച്ചത്. 12 റൺസെടുത്ത ബ്ലംഗ്ലാദേശ് ക്യാപ്റ്റൻ നൈഗർ സുൽത്താനയാണ് രണ്ടക്കം കണ്ട ഏക ബാറ്റർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.2 ഓവറിൽ  രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. പുറത്താകാതെ 20 റൺസെടുത്ത ജെയിംസ് റോഡ്രിഗസാണ് ടോപ് സ്കോറർ. ഓപണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും (7) ഷഫാലി വർമയുടെയും (17) വിക്കറ്റുകളാണ് നഷ്ടമായത്. കനിഹ അഹുജ ഒരു റൺസുമായി പുറത്താകാതെ നിന്നു.

ഉ​യ​ർ​ന്ന റാ​ങ്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​ത്തി​യ​താ​ണ് ഇ​ന്ത്യ. തു​ട​ർ​ന്ന് മ​ലേ​ഷ്യ​ക്കെ​തി​രാ​യ ക്വാ​ർ​ട്ട​ർ മ​ത്സ​രം മ​ഴ മൂ​ലം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ഉ​യ​ർ​ന്ന സീ​ഡു​കാ​രാ​യ​തി​നാ​ൽ ഇ​ന്ത്യ​ക്ക് സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ടാം സെ​മി​യി​ൽ ഇ​ന്ന് ശ്രീ​ല​ങ്ക​യെ പാ​കി​സ്താ​നും നേ​രി​ടും.

അതേസമയം, ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ ഞാ​യ​റാ​ഴ്ച അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​ര​ത്തി​ന് ഇന്നിറങ്ങും. ഇ​ന്ന് മ്യാ​ന്മ​റി​നെ തോ​ൽ​പി​ക്കാ​നാ​യാ​ൽ സു​നി​ൽ ഛേത്രി​ക്കും സം​ഘ​ത്തി​നും ആ​റ് പോ​യ​ന്റു​മാ​യി അ​ന​യാ​സം പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കാം. സ​മ​നി​ല​യാ​യാ​ലും പ്ര​തീ​ക്ഷ​യു​ണ്ട്. നി​ല​വി​ൽ ആ​റ് പോ​യ​ന്റു​മാ​യി ചൈ​ന ഗ്രൂ​പ് എ​യി​ൽ ഒ​ന്നാ​മ​തും മൂ​ന്ന് വീ​തം പോ​യ​ന്റു​ള്ള ഇ​ന്ത്യ​യും മ്യാ​ന്മ​റും ര​ണ്ട് മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ്.

പു​രു​ഷ ഹോ​ക്കി​യി​ൽ സു​വ​ർ​ണ പ്ര​തീ​ക്ഷ​ക​ളു​മാ​യെ​ത്തി​യ ഇ​ന്ത്യ​ ഞാ​യ​റാ​ഴ്ച ആ​ദ്യത്തിനിറങ്ങും. ഉ​സ്ബ​കി​സ്താ​നാ​ണ് ആ​ദ്യ എ​തി​രാ​ളി​ക​ൾ. 

Tags:    
News Summary - Indian women's team secures silver in Asian Games cricket; Reached the final by defeating Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.