Posted On
date_range Updated On
date_range പൈങ്കുളത്തെ ചിത്രം െഎ.സി.സി 'സിനിമയിൽ' എടുത്തു
ചെറുതുരുത്തി (തൃശൂർ): കിള്ളിമംഗലം സ്വദേശി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടിൻപുറത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). 2019ൽ അങ്ങാടിക്കാവ് ക്ഷേത്രത്തിനോടു ചേർന്ന പാടത്തുനിന്ന് പാഞ്ഞാൾ കിള്ളിമംഗലം സ്വദേശി സുബ്രഹ്മണ്യനാണ് ചിത്രം പകർത്തിയത്. ഐ.സി.സിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ഈയാഴ്ചയിലെ കവർ ഫോട്ടോയും സുബ്രഹ്മണ്യൻ പകർത്തിയ ചിത്രമാണ്. കിള്ളിമംഗലം ഇരുപ്പലത്ത് വീട്ടിൽ ഉണ്ണികൃഷ്ണെൻറ മകനാണ് സുബ്രഹ്മണ്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.