ഹൈദരാബാദിന്​ വീണ്ടും തിരിച്ചടി; പിതാവ്​ മരിച്ചതിനെ തുടർന്ന്​ കരീബിയൻ താരം മടങ്ങി

ദുബൈ: പിതാവ്​ മരിച്ചതിനെ തുടർന്ന്​ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ വെസ്റ്റിൻഡീസ്​ ബാറ്റർ ഷെർഫെയ്​ൻ റൂഥർഫോഡ്​ ​െഎ.പി.എൽ ബയോബബ്​ൾ വിട്ട്​ നാട്ടിലേക്ക്​ മടങ്ങി. താരത്തിന്‍റെ പിതാവിന്‍റെ നിര്യാണത്തിൽ ടീം ട്വിറ്റർ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം പേസർ ടി. നടരാജൻ കോവിഡ്​ പോസിറ്റീവായിരുന്നു. താരവുമായി അടുത്ത്​ ഇടപഴകിയ വിജയ്​ ശങ്കറും ഇതോടെ ഐസൊലേഷനിൽ കഴിയേണ്ടി വന്നു. റൂഥർഫോഡിന്‍റെ മടക്കം പോയിന്‍റ്​ പട്ടികയിലെ അവസാന സ്​ഥാനക്കാരായ സൺറൈസേഴ്​സിന്​ മറ്റൊരു തിരിച്ചടിയായി.

ഇംഗ്ലീഷ്​ താരം ജോണി ബെയർസ്​റ്റോയുടെ അഭാവത്തിലാണ്​ ഗയാനക്കാരനായ റൂഥർഫോഡിനെ ഹൈദരാബാദ്​ ടീമിലെത്തിച്ചത്​. അടുത്തിടെ സമാപിച്ച കരീബിയൻ പ്രീമിയർ ലീഗിൽ താരം മികച്ച ഫോമിലായിരുന്നു. എങ്കിലും വിൻഡീസിന്‍റെ ട്വന്‍റി20 ലോകകപ്പ്​ ടീമിൽ സ്​ഥാനം പിടിക്കാനായിരുന്നില്ല.

ഇടംകൈയ്യൻ ബാറ്ററായ 23കാരൻ മുമ്പ്​ ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ റൂഥർഫോഡിനെ ആദ്യ ഇലവനിൽ കളിപ്പിച്ചിര​ുന്നില്ല.

എട്ട്​ മത്സരങ്ങളിൽ നിന്ന്​ ഒരു മത്സരം മാത്രം വിജയിച്ച ടീമിന്​ പ്ലേഓഫ്​ സാധ്യത വിദൂരമാണ്​. പഞ്ചാബ്​ കിങ്​സിനെതിരെയാണ്​ ഹൈദരാബാദിന്‍റെ അടുത്ത മത്സരം.

Tags:    
News Summary - Sunrisers Hyderabad's Sherfane Rutherford returns home due to father's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.