എല്ലാവരും ഇന്ത്യക്കൊപ്പമുണ്ട്​; പിന്തുണയുമായി അഫ്​ഗാൻ പൗരന്മാരുടെ വിഡിയോ പങ്കുവെച്ച്​ റാഷിദ്​ ഖാൻ

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിൽ രൂക്ഷമായ ​പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക്​ പിന്തുണയുമായി അഫ്​ഗാനിസ്​താ​െൻറയും സൺറൈസേഴ്​സ്​ ഹൈദരാബാദി​െൻറയും സൂപ്പർ താരം റാഷിദ്​ ഖാൻ. ഇന്ത്യക്ക്​ പിന്തുണയുമായി അഫ്​ഗാൻ പൗരൻമാരുടെ സ​ന്ദേശം പങ്കുവെച്ചുള്ള വിഡിയോ റാഷിദ്​ പോസ്​റ്റ്​ ചെയ്​തു.

''ഈ ബുദ്ധിമു​ട്ടേറിയ സമയത്ത്​ അഫ്​ഗാനിസ്​താനിൽ നിന്നുള്ളവർ ഇന്ത്യക്കൊപ്പമുണ്ട്​. സാമൂഹിക അകലം പാലിച്ചും മാസ്​ക്​ ധരിച്ചുംഎല്ലാവരും സുരക്ഷിതമായിരിക്കൂ''- റാഷിദ്​ പറഞ്ഞു.

രൂക്ഷമായ ​പ്രതിസന്ധിയനുഭവിക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരങ്ങളായ പാറ്റ്​ കമ്മിൻസ്​, ബ്രറ്റ്​ ലീ എന്നിവർ രംഗത്തെത്തിയിരുന്നു. കമ്മിൻസ്​ 37 ലക്ഷത്തോളം രൂപയും ബ്രറ്റ്​ ലീ 40 ലക്ഷത്തോളവുമാണ്​ സംഭാവന നൽകിയത്​. ഇന്ത്യയെ സഹായിക്കണമെന്ന ആവശ്യവുമായി പാകിസ്​താൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Everyone In Afghanistan With You, India": Rashid Khan Posts Moving Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.