ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ മറ്റൊരു ഐ.സി.സി ടൂർണമെന്‍റിന്‍റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെമിഫൈനലിൽ ആസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആസ്ട്രേലിയ ഉയർത്തിയ 265 റൺസിന്‍റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് ബാക്കി നിൽക്കെ മറികടന്നു. 98 പന്തിൽ നിന്നും 84 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകിയത്.മികച്ച കൂട്ടുക്കെട്ടുമായി ശ്രേയസ് അയ്യർ,അക്സർ പട്ടേൽ, കെ.എൽ. രാഹുൽ എന്നിവരും കളം നിറഞ്ഞു. മികച്ച അറ്റാക്കിങ് ബാറ്റിങ്ങുമായി രോഹിത് ശർമ മികച്ച തുടക്കം ഇന്ത്യക്ക് നൽകിയിരുന്നു.
ആസ്ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യക്ക് മോശം റെക്കോഡാണുള്ളത്. ഇത് കാരണം തന്നെ ആസ്ട്രേലിയയെ തകർത്ത് ഫൈനലിൽ കയറിയതിന്‍റെ സന്തോഷം ഇന്ത്യൻ ടീമിനുണ്ടായിരുന്നു. ഡ്രസിങ് റൂമിലുള്ള ടീമിന്‍റെ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഹർദിക്ക് പാണ്ഡ്യയുടെ സിക്സറിനെ വിരാട് കോഹ്ലി തമാശരൂപണേ വിവരിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന് രോഹിത്തിന്‍റെ റിയാക്ഷനും കാണാം.
കുറച്ചു മുന്നോട്ട് പോകുമ്പോൾ ഫിനിഷിങ് ലൈനലിലെ മികച്ച പ്രകടനത്തിന് ശേഷം പുറത്തായി ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തിയ ഹർദിക്ക് പാണ്ഡ്യയെ വിരാട് അഭിനന്ദിക്കുന്നതും കാണാം. രാഹുലിന്‍റെ സിക്സറിലൂടെ ഇന്ത്യ വിജയിച്ചതിന് ശേഷം വിരാട് കോഹ്ലി, രോഹിത് ശർമ, ഹർദിക്ക് പാണ്ഡ്യ എന്നിവർ സന്തോഷം മൂലം തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ് നിറക്കുന്നതാണ് ഈ ഡ്രസിങ് റൂം വീഡിയോ. താരങ്ങളുടെ ആഘോഷത്തിൽ നിന്നും ഈ വിജയം എത്രത്തോളം ഇന്ത്യ ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.